
കോട്ടയം: പോക്സോ കേസില്‍ എക്സൈസ് പ്രിവന്റീവ് ഓഫീസറെ പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം എക്‌സൈസ് ഓഫീസിലെ പ്രിവന്റീവ് ഓഫീസറായ കോരുത്തോട് സ്വദേശി ഇ.സി. അരുണ്‍കുമാര്‍ ആണ് പിടിയിലായത്. 11 വയസുകാരി പെണ്‍കുട്ടിയോടാണ് വീട്ടില്‍ അതിക്രമിച്ചു കയറി ഇയാള്‍ ലൈംഗിക അതിക്രമം കാട്ടിയത്. സമാനമായ കേസുകളില്‍ ഇതിനുമുന്‍പും ഇയാള്‍ പിടിക്കപ്പെട്ടിട്ടുണ്ട്. എക്‌സൈസ് ഓഫീസിലെ തന്നെ ഉദ്യോഗസ്ഥയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ സസ്‌പെന്‍ഷനില്‍ കഴിയവെയാണ് ഇയാള്‍ ബാലികയെ പീഡിപ്പിച്ചത്. ഇന്നു തന്നെ ഇയാളെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.