പാലക്കാട്: കോട്ടായിയിലെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന്റെ അവകാശം കോണ്‍ഗ്രസ് പാര്‍ട്ടിക്കാണെന്ന് ആലത്തൂര്‍ മുന്‍സിഫ് കോടതി. സിപിഎമ്മില്‍ ചേര്‍ന്ന മുന്‍ മണ്ഡലം പ്രസിഡന്റ് മോഹന്‍കുമാര്‍ ഓഫീസിന് മേല്‍ അവകാശവാദം ഉന്നയിച്ച് നല്‍കിയ ഹര്‍ജി കോടതി തള്ളി
കെട്ടിടത്തിന്റെ മുറി കോണ്‍ഗ്രസ് പാര്‍ട്ടിക്കാണ് നല്‍കിയതെന്ന കെട്ടിട ഉടമയുടെ വാദം കോടതി കണക്കിലെടുത്തു. ഇതേത്തുടര്‍ന്ന്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഓഫീസില്‍ പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ടുള്ള ഇന്‍ജക്ഷന്‍ ഉത്തരവ് റദ്ദാക്കി.
മോഹന്‍കുമാര്‍ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്നതിനെ തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകര്‍ ഓഫീസ് കൈയേറിയത് വലിയ വിവാദമായിരുന്നു. തുടര്‍ന്ന് ആര്‍ഡിഒ ഏറ്റെടുത്ത ഓഫീസ് ഇതുവരെ പൊലീസ് സംരക്ഷണത്തിലായിരുന്നു.