പത്തനംതിട്ട: കോന്നി ആനക്കൂട്ടിലെ കുട്ടിയാന ചരിഞ്ഞു. ബുധനാഴ്ച പുലര്‍ച്ചെയാണ് കൊച്ചയ്യപ്പന്‍ എന്ന ആന ചരിഞ്ഞത്.
അഞ്ചുവയസുള്ള ആന പെട്ടെന്ന് ചരിയുകയായിരുന്നു. കുറുമ്പുകാട്ടി സഞ്ചാരികളെ ആകര്‍ഷിക്കുന്ന ആനയായിരുന്നു കൊച്ചയ്യപ്പന്‍.
ശബരിമലക്കാടുകളില്‍ നിന്നു ലഭിച്ച കുട്ടിയാനയാണ് കൊച്ചയ്യപ്പന്‍.ആന പെട്ടെന്നു ചരിയാനിടയായ സാഹചര്യം അന്വേഷിക്കുമെന്നു വനം ഉദ്യോഗസ്ഥര്‍ പറഞ്ഞു.