• Wed. Jul 16th, 2025

24×7 Live News

Apdin News

കോയമ്പത്തൂര്‍ സ്ഫോടനക്കേസിലുള്‍പ്പെടെ പ്രതികള്‍;30 വര്‍ഷമായി ഒളിവില്‍; ആ മൂന്ന് അല്‍ ഉമ്മ ഭീകരരെ പൊക്കി തമിഴ്നാട് എടിഎസ്;നന്ദി പറഞ്ഞ് അണ്ണാമലൈ

Byadmin

Jul 16, 2025


ചെന്നൈ: 58 പേര്‍ കൊല്ലപ്പെട്ട കോയമ്പത്തൂര്‍ ബോംബ് സ്ഫോടനം ഉള്‍പ്പെടെ തമിഴ്നാട്ടിലുടനീളം ഭീകരാക്രമങ്ങള്‍ നടത്തുകയും എന്നിട്ടും പിടികൊടുക്കാതെ കഴിഞ്ഞ 30 വര്‍ഷമായി ഒളിവില്‍ കഴിയുകയും ചെയ്തിരുന്ന മൂന്ന് അല്‍ ഉമ്മ ഭീകരരെ പിടികൂടിയ തമിഴ്നാട്ടിലെ ഭീകരവാദ വിരുദ്ധസെല്ലിന് (എടിഎസ്- ആന്‍റി ടെററിസ്റ്റ് സ്ക്വാഡ്) അഭിനന്ദങ്ങള്‍ അര്‍പ്പിച്ചുകൊണ്ടുള്ള ബിജെപി നേതാവ് അണ്ണാമലൈയുടെ പോസ്റ്റ് വൈറലായി പ്രചരിക്കുന്നു. ടെയ്ലര്‍ രാജ എന്ന സാദിഖ് അലി, മുഹമ്മദ് അലി മന്‍സൂര്‍, അബൂബക്കര്‍ സിദ്ദീഖ് എന്നിവരാണ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്യപ്പെട്ട ഈ മൂന്ന് അല്‍ ഉമ്മ ഭീകരര്‍.

തമിഴ്നാട്ടില്‍ ഉടനീളം പല തീവ്രവാദ ആക്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയും എന്നിട്ടും പിടികൂടാനാകാതെ ഒളിവില്‍ വിലസുകയും ചെയ്തിരുന്ന മൂന്ന് അല്‍ ഉമ്മ ഭീകരരെയാണ് തമിഴ്നാട് ഭീകരവിരുദ്ധസെല്‍ അറസ്റ്റ് ചെയ്തത്. ടെയ്ലര്‍ രാജ എന്ന സാദിഖ് അലി, മുഹമ്മദ് അലി മന്‍സൂര്‍, അബൂബക്കര്‍ സിദ്ദീഖ് എന്നിവരാണ് ഈ മൂന്ന് പേര്‍. 58 പേര്‍ കൊല്ലപ്പെട്ട 1998ല്‍ നടന്ന കോയമ്പത്തൂര്‍ ബോംബ് സ്ഫോടനം (ഇതിലാണ് കേരളത്തിലെ അബ്ദുള്‍ നാസര്‍ മദനിയെ അറസ്റ്റ് ചെയ്തത്), ചെന്നൈയിലെ ആര്‍എസ്എസ് ഓഫീസിന് നേരെ 1993ല്‍ നടത്തിയ ബോംബാക്രമണം, 1995ല്‍ നാഗോറില്‍ വെച്ച് ഹിന്ദുമുന്നണി നേതാവ് മുതുകൃഷ്ണന്റെ ഭാര്യയടെ കൊലപാതകം തുടങ്ങി ഒട്ടേറെ ബോംബാക്രമണങ്ങള്‍ക്ക് പിന്നില്‍ ചുക്കാനായി പ്രവര്‍ത്തിച്ചവരാണ് ഈ മൂന്ന് ഭീകരര്‍. രാമായണത്തിന്റെ ഉള്ളില്‍ ബോംബ് വെച്ച് മുത്തുകൃഷ്ണനെ കൊല്ലാനായിരുന്നു പരിപാടി. പക്ഷെ ഭാര്യാണ് കൊല്ലപ്പെട്ടത്.

“വ്യാജ മേല്‍വിലാസവും പേരും ഉപയോഗിച്ച് ഈ ഭീകരര്‍ സാധാരണക്കാരായി പൊതുജീവിതത്തില്‍ അലിഞ്ഞ് ജീവിക്കുകയായിരുന്നു. എന്തായാലും ഏറെക്കാലമായി കുഴച്ച ഒരു ഭീകരവാദ ആക്രമണത്തിന് ഉത്തരമായി”- മുത്തുകൃഷ്ണന്റെ ഭാര്യയുടെ കൊലപാതകത്തെ പരാമര്‍ശിച്ചുകൊണ്ട് അണ്ണാമലൈ കുറിപ്പില്‍ എഴുതുന്നു.

2023 ഡിസംബറില്‍ അണ്ണാമലൈ നടത്തിയ എന്‍ മണ്‍, എന്‍മക്കള്‍ പദയാത്രയ്‌ക്കിടയില്‍ അദ്ദേഹം മുത്തുകൃഷ്ണന്റെ കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു. “ദശകങ്ങള്‍ക്ക് മുന്‍പ് സംഭവിച്ച കൊലപാതകമാണെങ്കിലും അവരുടെ കണ്ണുകളില്‍ ആ ദുഖം പുതിയതുപോലെ നിഴലിച്ചിരുന്നു. അവരുടെ കരുത്ത്, അതിജീവിക്കാനുള്ള ശേഷി, നീതിക്കുവേണ്ടിയുള്ള കാത്തിരിപ്പ് – ഇതെല്ലാം എന്റെ മനസ്സിനുള്ളില്‍ അന്ന് മുതലേ ഉണ്ടായിരുന്നു. “- അണ്ണാമലൈയുടെ കുറിപ്പില്‍ പറയുന്നു.

ഈ അറസ്റ്റ് നീതിയിലുള്ള വിശ്വാസം ഊട്ടിയുറപ്പിച്ചിരിക്കുന്നുവെന്നും അണ്ണാമലൈ കുറിച്ചു.



By admin