ബെംഗളൂരു: വിദ്യാര്‍ത്ഥിനിയെ ഒന്നിലധികം തവണ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മൂടബിദ്രിയിലെ ഒരു പ്രശസ്ത കോളേജിലെ രണ്ട് അധ്യാപകര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ ബെംഗളൂരുവില്‍ അറസ്റ്റില്‍. വിദ്യാര്‍ത്ഥിനി സംസ്ഥാന വനിതാ കമ്മീഷനില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് മാറത്തഹള്ളി പോലീസാണ് അറസ്റ്റ് ചെയ്തത്. പിന്നീട് പോലീസില്‍ ഔദ്യോഗിക റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
ഫിസിക്സ്, ബയോളജി പഠിപ്പിക്കുന്ന നരേന്ദ്ര, ശ്രീനിവാസ്, ഇവരുടെ സുഹൃത്ത് അനൂപ് എന്നിവരുടെ മുറിയില്‍ വെച്ചാണ് ആക്രമണം നടന്നതെന്ന് പോലീസ് പറഞ്ഞു. മൂന്നുപേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിലവില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
പോലീസ് കൂടുതല്‍ വിശദാംശങ്ങള്‍ ശേഖരിക്കുന്നു. അതിജീവിച്ചയാള്‍ക്ക് ആവശ്യമായ പിന്തുണയും കൗണ്‍സിലിംഗും നല്‍കുന്നുണ്ട്.