• Sun. Jul 27th, 2025

24×7 Live News

Apdin News

കോളേജിൽ കയറി വിദ്യാർത്ഥിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവം : പ്രതി പിടിയിൽ

Byadmin

Jul 26, 2025



ആലുവ : കോളേജിൽ കയറി വിദ്യാർത്ഥിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ആലുവ മില്ലുപടി തോട്ടത്തിൽ ഫവാസ് (27) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടാം തീയതിയാണ് സംഭവം.

ആലുവയിലെ കോളേജിൽക്കയറി പെൺകുട്ടിയെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത മഞ്ഞപ്പെട്ടി സ്വദേശിയായ വിദ്യാർത്ഥിയെയാണ് ആക്രമിച്ചത്. പട്ടികക്കോലിന് മുഖത്താണ് മർദ്ദനമേറ്റത്. സംഭവശേഷം അയൽ സംസ്ഥാനങ്ങളിൽ ഒളിവിൽക്കഴിഞ്ഞ ഇയാൾ കഴിഞ്ഞ ദിവസം അങ്കമാലിയിലെത്തിയപ്പോൾ സാഹസികമായി പിടികൂടുകയായിരുന്നു.

ഇൻസ്പെക്ടർ വി.എം കേഴ്സൺ, എസ് ഐ മാരായ എൽദോപോൾ,  ബി എം ചിത്തുജി, സുജോ ജോർജ് ആന്റണി, സി പി ഒ മാരായ മാഹിൻഷാ അബൂബക്കർ, മുഹമ്മദ്‌ അമീർ അജിതാ തിലകൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

By admin