• Sun. Oct 4th, 2026

24×7 Live News

Apdin News

കോഴിക്കോട് ചെറുപുഴയില്‍ 13 വയസുളള വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

Byadmin

Oct 4, 2026


കോഴിക്കോട്: ചാത്തമംഗലം ചെറുപുഴയില്‍ 13 വയസുളള വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു.പാലാട്ടുമ്മല്‍ ഷമീറിന്റെ മകന്‍ സനു ഫിയാസ് ആണ് മരിച്ചത്.

ഞായറാഴ്ച ഉച്ചയോടെയാണ് സനുവും സുഹൃത്തും കടവില്‍ കുളിക്കാന്‍ ഇറങ്ങിയത്. ഇരുവരും പുഴയിലെ ഒഴുക്കില്‍പ്പെട്ടത് സമീപത്തുണ്ടായിരുന്ന അതിഥി തൊഴിലാളികളുടെ ശ്രദ്ധയില്‍പെട്ട ഉടന്‍ മുക്കം അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയും ഇരുവരെയും കരയിലേക്ക് എത്തിക്കുകയായിരുന്നു

ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും സനുവിന്റെ ജീവന്‍ രക്ഷിക്കാനായില്ല.കൂടെയുണ്ടായിരുന്ന കുട്ടിയെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി.

 

 



By admin