• Sat. Aug 8th, 2026

24×7 Live News

Apdin News

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ KSRTC ബസ് മറിഞ്ഞ് വൻ അപകടം; ഡ്രൈവറും കണ്ടക്ടറും മരിച്ചു

Byadmin

Aug 8, 2026


ബെംഗളൂരു: കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോയ കെഎസ്ആർടിസി ബസ് അപകടത്തിൽ പെട്ട് ഡ്രൈവറും കണ്ടക്ടറും മരിച്ചു. കർണാടക ബിഡദിക്ക് സമീപമാണ് അപകടം നടന്നത്. ബസിലെ ഡ്രൈവർ മിഥിലേഷ്, കണ്ടക്ടർ അരുൺ എന്നിവരാണ് മരിച്ചത്.

അപകടത്തിൽ 20 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്‌. മൈസൂർ- ബെംഗളൂരു എക്‌സ്പ്രസ് ഹൈവേയിൽ നിയന്ത്രണംവിട്ട് സൂചനാ ബോർഡിൽ ഇടിച്ച്‌ ബസ് മറിയുകയായിരുന്നു എന്നാണ് വിവരം.



By admin