കോഴിക്കോട്: പെട്രോളൊഴിച്ച് തീ കൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവ് മരിച്ചു.നരിപ്പറ്റ കുമ്പളച്ചോല സ്വദേശി താരോല്‍ വിജിത്ത് ആണ് മരിച്ചത്.
പ്രദേശത്തെ പൂവത്തിങ്കല്‍ മുഹമ്മദ് എന്നയാളുടെ വീടിന് മുന്നില്‍ വച്ചാണ് ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചത്. വെളളിയാഴ്ച ഉച്ചയോടെയാണ് സംഭവം.
പൊള്ളലേറ്റ വിജിത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.