• Sun. Sep 22nd, 2024

24×7 Live News

Apdin News

കോഴിക്കോട് വിമാനത്താവളത്തിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം വേണം: ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

Byadmin

Sep 22, 2024


മലപ്പുറം: മലബാറിലെ ലക്ഷക്കണക്കിന് ജനതയുടെ ആശ്രയമായ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിവിധ പ്രശ്നങ്ങളില്‍ അടിയന്തര പരിഹാരം ആവശ്യപ്പെട്ട് ഇ.ടി മുഹമ്മദ് ബഷീര്‍ എംപി കേന്ദ്ര വ്യോമയാന മന്ത്രി കിഞ്ചരപ്പു റാം മോഹന്‍ നായിഡുവിന് കത്ത് നല്‍കി. നിലവില്‍ സര്‍വീസ് നടത്തുന്ന ചെറിയ ശ്രേണിയില്‍പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ്, സ്‌പൈസ് ജെറ്റ് വിമാനങ്ങള്‍ അടിക്കടി സര്‍വീസ് റദ്ദാക്കുന്നത് തടയുക, വാഹന പാര്‍ക്കിങ്ങിന്റെ പേരില്‍ നടക്കുന്ന അശാസ്ത്രീ യ സംവിധാനങ്ങള്‍ മാറ്റുക, വിമാനത്താവള റെസ വിപുലീകരണ നവീകരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുക, പുതിയ സര്‍വീസ് തുടങ്ങാനിരിക്കുന്ന വിമാനക്കമ്പനികള്‍ക്ക് നടപടികള്‍ പൂര്‍ത്തീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ കത്തില്‍ ഉന്നയിച്ചു.

പാര്‍ക്കിങ് ആവശ്യമില്ലാത്ത വാഹനങ്ങള്‍ക്ക് 11 മിനിറ്റിനകം തിരിച്ച് പോവാന്‍ കഴിയാത്ത സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളത്. ഇത് മാറ്റി പാര്‍ക്കിങ് ആവശ്യമില്ലാത്ത വാഹനങ്ങള്‍ക്കും പാര്‍ക്കിങ് മേഖലയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങള്‍ ക്കും പ്രത്യേകവഴി ഒരുക്കണമെന്നും ആവശ്യപ്പെട്ടു. അടിയന്തരമായി ഇക്കാര്യങ്ങള്‍ പരിഹരിക്കണമെന്ന് എയര്‍പോര്‍ട്ട് ഡയറക്ടറോടും ഇ.ടി നിര്‍ദ്ദേശിച്ചു. എയര്‍ ഇന്ത്യ എക്‌സ്പ്രസ്, സ്‌പൈസ് ജറ്റ് ഉള്‍പ്പെടെയുള്ള എല്ലാ വിമാന കമ്പനികളുടെ യും പ്രതിനിധികളെയും എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി അടിയന്തര യോഗം ചേരുമെന്നും എം.പി അറിയിച്ചു.

 

By admin