വാഷിംഗ്ടണ്‍: കോവിഡ് മഹാമാരിക്ക് പിന്നില്‍ അമേരിക്കയുടെ കറുത്ത കൈകളെന്ന് ആരോപണം. അമേരിക്കയുടെ ദേശീയ ഇന്‍റലിജന്‍സ് ഡയറക്ടറായി സ്ഥാനമൊഴിയുന്ന തുള്‍സി ഗബ്ബാര്‍ഡാണ് സ്ഥാനമൊഴിയുന്നതിന് തൊട്ട് മുന്‍പ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
ചൈനയിലെ വുഹാന്‍ എന്ന റിസര്‍ച്ച് ലാബില്‍ കോവിഡിന് കാരണമായ കൊറോണ വൈറസിനെക്കുറിച്ച് പഠിക്കുന്നതിനുള്ള ഗവേഷണത്തിന് പണം നല‍്കിയത് ഒബാമയുടെ കാലത്താണ്. ഒബാമയുടെ ഉപദേശകനും യുഎസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍റ് ഇന്‍ഫെക്ഷിയസ് ഡിസീസസിന്റെ ഡയറക്ടര്‍ കൂടിയ ഡോ. ഫൗച്ചിയാണ് ഈ അപകടകരമായ ഗവേഷണത്തിന് അമേരിക്കന്‍ സര്‍ക്കാരിന്റെ ഫണ്ട് നല്‍കിയത്.
നികുതിപ്പണമാണ് ഗവേഷണത്തിന് ഡോ. ഫൗച്ചി നല്കിയതെന്നാണ് വിമര്‍ശനം. യുഎസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍റ് ഇന്‍ഫെക്ഷിയസ് ഡിസീസസിന്റെ ഡയറക്ടര്‍ എന്ന നിലയ്‌ക്കാണ് ഡോ. ഫൗച്ചി കൊറോണ വൈറസിനെക്കുറിച്ച് പഠിക്കാനുള്ള ഗവേഷണത്തിന് പണം നല്‍കിയത്.
വവ്വാലുകളിലുള്ള കൊറോണ വൈറസ് മനുഷ്യരില്‍ പടര്‍ന്നു പിടിച്ചാലുണ്ടാകുന്ന പ്രത്യാഘാതത്തെക്കുറിച്ച് പഠിക്കാനാണ് ചൈനയിലെ വുഹാന്‍ ലാബിന് അമേരിക്ക പണം നല്‍കിയത്. ഇകോ ഹെല്‍ത് അലിയന്‍സ് എന്ന എന്‍ജിഒയ്‌ക്ക് അമേരിക്കയില്‍ നിന്നും ഗവേഷണത്തിന് നല്‍കിയ പണത്തില്‍ നിന്നും ഒരു പങ്ക് ഒരു ഉപകരാറിന്റെ ഭാഗമായി ചൈനയിലെ വുഹാന്‍ ലാബിനും ലഭിച്ചു. ലക്ഷ്യം കൊറോണ വൈറസ് മനുഷ്യരില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതം പഠിക്കലായിരുന്നു. മനുഷ്യരില്‍ എളുപ്പം പടര്‍ന്നു പിടിക്കാന്‍ കൊറോണ വൈറസിനെ ശേഷിയുള്ളതാക്കലായിരുന്നു ഗവേഷണ ഉദ്ദേശ്യം. വുഹാനിലെ ഗവേഷകര്‍. മനുഷ്യരില്‍ അതിവേഗം പടര്‍ന്നുപിടിക്കാന്‍ കഴിയുന്ന മാരകമായ കൊറോണ വൈറസിനെ വികസിപ്പിച്ചു. കൊറോണ വൈറസിന്റെ ജനിതക കോഡ് മാറ്റിയോ അതല്ലെങ്കില്‍ വ്യത്യസ്തമായ അന്തരീക്ഷത്തില്‍ ഈ വൈറസിനെ പാര്‍പ്പിച്ചോ ആണ് അതിന്റെ അതിവേഗം പടര്‍ന്നുപിടിക്കാന്‍ ശേഷിയുള്ള മാരക വൈറസായി മാറ്റിയിരിക്കാന്‍ സാധ്യതയെന്ന് ബിബിസി പറയുന്നു.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിലെ (എൻഐഎച്ച്) ഒരു ഫിസിഷ്യൻ എന്ന നിലയിൽ, 50 വർഷത്തിലേറെയായി ഫൗചി അമേരിക്കൻ പൊതുജനാരോഗ്യ മേഖലയുടെ വിവിധ തലങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. റൊണാൾഡ് റീഗൻ മുതൽ ഓരോ യുഎസ് പ്രസിഡന്റിന്റെയും ഉപദേശകനായി പ്രവർത്തിച്ചിട്ടുണ്ട്.
ഇതുവരെ ഫൗച്ചി ഈ വിവാദങ്ങളോട് പ്രതികരിച്ചിട്ടില്ല.