തിരുവനന്തപുരം: കൊവിഡ് കാലത്ത് ആരോഗ്യവകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഐഫോണുകള്‍ സ്വന്തം പോക്കറ്റിലാക്കിയവര്‍ ഉടന്‍ കുടുങ്ങും. വിഷയത്തില്‍ സമഗ്രമായ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ മുരളീധരന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് ഔദ്യോഗികമായി കത്ത് നല്കി. സര്‍ക്കാര്‍ പണം ഉപയോഗിച്ച് വാങ്ങിയ വിലകൂടിയ ഫോണുകള്‍ കാണാതായ സംഭവത്തില്‍ ആരോഗ്യ വകുപ്പ് സൈബര്‍ സെല്ലിലും പരാതി നല്കാന് തീരുമാനിച്ചിട്ടുണ്ട്.
ഫോണുകളുടെ ഐഎംഇഐ നമ്പര്‍ വഴി അവ നിലവില്‍ എവിടെയാണെന്നും ആരാണ് ഉപയോഗിക്കുന്നതെന്നും എളുപ്പത്തില്‍ പരിശോധിക്കാനാണ് പോലീസിന്റെ നീക്കം. കേസിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്തുനൽകി.നേത്ര പരിശോധനയ്ക്കായുള്ള ഫണ്ടസ് ക്യാമറയിൽ ഘടിപ്പിക്കുന്നതിനായാണ് 7.16 കോടി രൂപ ചെലവഴിച്ച് ആരോഗ്യവകുപ്പ് 224 ഐഫോണുകൾ വാങ്ങിയത്. എന്നാൽ ഇതിൽ ഭൂരിഭാഗം ഫോണുകളും കാണാനില്ലെന്ന് കഴിഞ്ഞദിവസം നിയമസഭയിൽ ഉയർന്ന ചോദ്യങ്ങൾക്ക് മറുപടിയായി ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരുന്നു.
വാങ്ങിയ ഐഫോണുകളിൽ പലതും കൃത്യമായി ഉപയോഗിക്കാതെ വിവിധ ആശുപത്രികളിൽ കെട്ടിക്കിടക്കുകയാണെന്നും ചിലത് എവിടെയാണെന്ന് വ്യക്തതയില്ലെന്നും വകുപ്പുതല പരിശോധനയിൽ കണ്ടെത്തിയിരുന്നു. കോവിഡ് കാലത്തെ ചികിത്സാ ഉപകരണ വാങ്ങലുമായി ബന്ധപ്പെട്ട് ഉയർന്ന സാമ്പത്തിക തിരിമറി ആരോപണങ്ങൾക്ക് പിന്നാലെയാണ് ഐഫോൺ കാണാതായ സംഭവത്തിലും വിജിലൻസ് അന്വേഷണം വരുന്നത്.