• Tue. Oct 27th, 2026

24×7 Live News

Apdin News

“പദ്ധതികളൊക്കെ വെള്ളത്തിൽ വരച്ച വര; ധോണിയുടെ ഒരൊറ്റ മാജിക് ഇതാണ്, വെളിപ്പെടുത്തി ഫാഫ് ഡു പ്ലെസിസ്!”

Byadmin

Oct 27, 2026


മുൻ ദക്ഷിണാഫ്രിക്കൻ നായകനും നിലവിലെ ആർ.സി.ബി താരവുമായ ഫാഫ് ഡു പ്ലെസിസ്, ഇന്ത്യൻ ഇതിഹാസ നായകൻ എം.എസ്. ധോണിയുടെ നേതൃത്വ പാടവത്തെയും തീരുമാനങ്ങളെടുക്കാനുള്ള അപൂർവ്വ ശേഷിയെയും പ്രശംസിച്ച് രംഗത്തെത്തി.

പ്രഖർ ഗുപ്തയുടെ പോഡ്‌കാസ്റ്റിൽ പങ്കെടുത്തപ്പോഴാണ് ഡു പ്ലെസിസ് താൻ അടുത്തറിഞ്ഞ ധോണിയുടെ ക്യാപ്റ്റൻസി രഹസ്യങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞത്.

ചെന്നൈ സൂപ്പർ കിംഗ്സിൽ (CSK) ഒമ്പത് സീസണുകളിലായി 154 മത്സരങ്ങൾ കളിക്കുകയും മൂന്ന് ഐ.പി.എൽ കിരീടങ്ങൾ നേടുകയും ചെയ്ത ഡു പ്ലെസിസിന് ധോണിയുമായി ആഴത്തിലുള്ള സൗഹൃദമാണുള്ളത്.

ധോണിയുടെ ‘സൂപ്പർ പവർ’

മത്സരത്തിന് മുൻപുള്ള കർശനമായ തന്ത്രങ്ങൾക്കോ പദ്ധതികൾക്കോ പ്രാധാന്യം നൽകുന്നതിനേക്കാൾ, കളിക്കളത്തിലെ സാഹചര്യങ്ങൾ അപ്പോൾ തന്നെ വിലയിരുത്തി തീരുമാനങ്ങളെടുക്കാനുള്ള (Instinctive Decision Making) കഴിവാണ് ധോണിയുടെ ഏറ്റവും വലിയ ആസ്തിയെന്ന് ഡു പ്ലെസിസ് അഭിപ്രായപ്പെട്ടു.

“അദ്ദേഹത്തിന് കളിയെക്കുറിച്ച് എല്ലാമറിയാം. അമിതമായ പ്രീ-മാച്ച് പ്ലാനിംഗിൽ വിശ്വസിക്കാത്ത ധോണി, മത്സര സമയത്ത് ഗ്രൗണ്ടിൽ വെച്ച് ഉചിതമായ തീരുമാനങ്ങളെടുക്കാനാണ് ഇഷ്ടപ്പെടുന്നത്.

അതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സൂപ്പർ പവർ.

വികാരങ്ങൾ പുറത്തുകാണിക്കാതെ കളി നിരീക്ഷിക്കാനും ആത്മസംയമനം പാലിക്കാനും അദ്ദേഹത്തിന് സാധിക്കുന്നു. സ്വന്തം ക്യാപ്റ്റൻസി രീതിയിലേക്ക് ഉൾക്കൊള്ളാൻ ഞാൻ ആഗ്രഹിക്കുന്ന ഗുണമാണിതെന്ന്.”ഫാഫ് ഡു പ്ലെസിസ് പറഞ്ഞു.

ഭാവി തീരുമാനങ്ങൾ ഫിറ്റ്നസിന് വിധേയമായി

എം.എസ്. ധോണിയുടെ ഭാവി മത്സരരംഗത്തെക്കുറിച്ച് ഇപ്പോഴും അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ട്. പരിക്കുകൾ കാരണം കഴിഞ്ഞ ഐ.പി.എൽ സീസണിലെ പല മത്സരങ്ങളും നഷ്ടമായ ധോണി, വരാനിരിക്കുന്ന സീസണിൽ കളിക്കുന്ന കാര്യം

പൂർണ്ണമായും തന്റെ ശാരീരിക ഫിറ്റ്നസിനെ ആശ്രയിച്ചായിരിക്കും ഇരിക്കുകയെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഡിസംബറിന് മുൻപ് ഇത് സംബന്ധിച്ച് വ്യക്തത വരുത്തുമെന്നും മെഡിക്കൽ വിലയിരുത്തലുകൾക്ക് ശേഷമേ അന്തിമ തീരുമാനമെടുക്കൂ എന്നും അദ്ദേഹം അറിയിച്ചു.

അടുത്തിടെ തമാശരൂപേണ സംസാരിക്കവെ, അവസാന ഘട്ടം വരെ തന്നെ ഫിറ്റ്നസോടെ നിലനിർത്തേണ്ട ഉത്തരവാദിത്തം തന്റെ മെഡിക്കൽ ടീമിനാണെന്ന് ധോണി പറഞ്ഞിരുന്നു.

2024-ൽ ക്യാപ്റ്റൻസി റുതുരാജ് ഗെയ്ക്ക്വാദിന് കൈമാറിയതിന് ശേഷം ചെന്നൈ സൂപ്പർ കിംഗ്സിന് മുൻപത്തെ പ്രതാപം വീണ്ടെടുക്കാൻ സാധിച്ചിട്ടില്ല.

സി.എസ്.കെയിലെ മാറ്റങ്ങൾ

ഫ്ലെമിംഗിന് പകരം സഹീർ ഖാനെ പുതിയ കോച്ചായി നിയമിക്കുന്നത് ഉൾപ്പെടെ വൻ മാറ്റങ്ങൾക്കാണ് സി.എസ്.കെ മാനേജ്മെന്റ് ഒരുങ്ങുന്നത്.

ധോണി കളിക്കാരനായി മൈതാനത്തേക്ക് തിരിച്ചെത്തുമോ അതോ മെന്റർ അല്ലെങ്കിൽ മറ്റ് ടീം റോളുകളിലേക്ക് മാറുമോ എന്നത് വരാനിരിക്കുന്ന ഫിറ്റ്നസ് പരിശോധനകളുടെ അടിസ്ഥാനത്തിൽ വരും മാസങ്ങളിൽ വ്യക്തമാകും.

The post “പദ്ധതികളൊക്കെ വെള്ളത്തിൽ വരച്ച വര; ധോണിയുടെ ഒരൊറ്റ മാജിക് ഇതാണ്, വെളിപ്പെടുത്തി ഫാഫ് ഡു പ്ലെസിസ്!” appeared first on Chandrika Daily.

By admin