• Tue. Oct 13th, 2026

24×7 Live News

Apdin News

ക്രിക്കറ്റിൽ കോലിയുടെ റോൾ മോഡൽ അദ്ദേഹമാണ്: അജിങ്ക്യ രഹാനെ

Byadmin

Oct 13, 2026


ഇന്ത്യൻ താരം വിരാട് കോലിയുടെ പ്രതിഭയെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം അജിൻക്യ രഹാനെ. സ്വയം സമ്മർദ്ദം ചെലുത്തുമ്പോൾ കോലി ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് രഹാനെ പ്രശംസിച്ചത്. കോലിയുടെ റോൾ മോഡൽ സച്ചിൻ ടെണ്ടുൽക്കർ ആണെന്നും 100 സെഞ്ച്വറികളെന്ന നേട്ടത്തിലേക്ക് കോലിക്ക് മാത്രമേ എത്താൻ സാധിക്കുവെന്നും രഹാനെ പറഞ്ഞു.

‘വിരാട് കോലി സ്വയം സസമ്മർദ്ദം ചെലുത്തുമ്പോഴാണ് അദ്ദേഹം ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്നതെന്ന് ഞാൻ കരുതുന്നു. എല്ലാ ഇന്നിംഗ്‌സുകളിലും അദ്ദേഹം അത് ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ് അദ്ദേഹത്തിന് ഇത്രയും വര്ഷങ്ങളായി സ്ഥിരതയോടെ കളിക്കാൻ സാധിച്ചത്.

‘100 സെഞ്ച്വറികളെക്കുറിച്ച് അദ്ദേഹം ചിന്തിക്കുന്നുണ്ടെങ്കിൽ അതിൽ തെറ്റൊന്നുമില്ല. കാരണം അദ്ദേഹത്തിന്റെ റോൾ മോഡൽ സച്ചിൻ ടെണ്ടുൽക്കറാണ്. അതിനാൽ 100 സെഞ്ച്വറികളെ പറ്റി അദ്ദേഹം ചിന്തിക്കുന്നുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. കോലിക്ക് മാത്രമേ അത് നേടാൻ സാധിക്കൂ’ രഹാനെ ക്രിക് ബസിലൂടെ

നിലവിൽ ഇന്റർനാഷണൽ ക്രിക്കറ്റിൽ 56 സെഞ്ച്വറികൾ നേടിയ കോലിക്ക് 14 സെഞ്ച്വറികൾ കൂടി നേടിയാൽ 100 സെഞ്ച്വറികൾ പൂർത്തിയാക്കാനാവും. സച്ചിൻ മാത്രമാണ് സെഞ്ച്വറിയിൽ സെഞ്ച്വറി നേടാൻ സാധിച്ചിട്ടുള്ളത്. സച്ചിന്റെ പാതയിലൂട കോലി ചരിത്രം കുറിക്കുമോയെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.







By admin