• Mon. Jul 7th, 2025

24×7 Live News

Apdin News

ക്ഷേത്രങ്ങളെ സർക്കാർ നിയന്ത്രണത്തിൽനിന്ന് മോചിപ്പിക്കാൻ ദൽഹിയിൽ മഹാപഞ്ചായത്ത് ചേരുന്നു

Byadmin

Jul 7, 2025


ന്യൂദൽഹി: ഹിന്ദു ആരാധനാലയങ്ങൾക്കുമേലുള്ള സർക്കാരുകളുടെ നിയന്ത്രണം നീക്കാൻ രാജ്യവ്യാപക പ്രക്ഷോഭം വരുന്നു. ഇതിന്റെ ഭാഗമായ ആഗസ്റ്റ് എട്ടിന് ദൽഹിയിൽ മഹാ പഞ്ചായത്ത് ചേരും. വിവേചനപരമായ ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് ആക്ട് 1951 ഇല്ലാതാക്കണമെന്നാണ് ആവശ്യം. സേവ് ഇന്ത്യാ മൂവ്‌മെന്റാണ് സംഘാടകർ.

ക്രിസ്ത്യൻ പള്ളികൾക്കും മോസ്‌കുകൾക്കുമുള്ള പ്രവർത്തന സ്വാതന്ത്ര്യം ഹിന്ദു ആരാധനാലയങ്ങൾക്കും നൽകണമെന്നാണ് ആവശ്യം. വിവിധ സർക്കാരുകൾ ആരാധനാലയങ്ങൾ കേന്ദ്രമാക്കി ധനക്കൊള്ള നടത്തുന്നുവെന്നാണ് സംഘടനയുടെ ആക്ഷേപം.

ക്വിറ്റിന്ത്യാ ദിനമായ ആഗസ്ത് 9 ന് തലേന്നാണ് ദൽഹിയിലെ ജന്തർ മന്തറിൽ മഹാ പഞ്ചായത്ത് നടത്തുന്നത്.

സംഘടനയുടെ ആവശ്യങ്ങൾ ഇവയാണ്.
– ഹിന്ദു റിലീജിസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ്‌സ് ആക്ട് 1951 ഇല്ലതാക്കുക
– സ്വാതന്ത്ര്യാനന്തരം ക്ഷേത്രങ്ങളിൽനിന്ന് കൈക്കലാക്കിയ സ്വത്തും ഭൂമിയും ക്ഷേത്രങ്ങൾക്ക് തിരികെ നൽകുക.
– സർക്കാരിന്റെ നിയന്ത്രണങ്ങളിൽനിന്ന് ഹിന്ദു ആരാധനാലയങ്ങൾ മുക്തമാക്കുക.
– ദേശീയ ഹിന്ദു കമ്മീഷൻ രൂപീകരിക്കുക.
100 കോടി ഹിന്ദുക്കളിൽ ഈ വിഷയത്തിലുള്ള പ്രചാരണം എത്തിക്കാനാണ് പദ്ധതിയെന്ന് സംഘാടകർ പറയുന്നു.

 



By admin