തിരുവനന്തപുരം: കോണ്‍ഗ്രസിനകത്തെ ഖദര്‍ വിവാദം അനാവശ്യമെന്ന് പാര്‍ട്ടി നേതാവ് കെ മുരളീധരന്‍. ഇപ്പോഴത്തെ സാഹചര്യത്തില്‍ ചര്‍ച്ച ചെയ്യേണ്ടത് ആരോഗ്യവകുപ്പിലെയും ഭാരാതാംബയുമുള്‍പ്പടെയുള്ള വിഷയങ്ങളാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ഇഷ്ടമുള്ള വസ്ത്രം ധരിക്കാമെന്നും ഖദര്‍മേഖലയെ സംരക്ഷിച്ചാല്‍ മതിയെന്നും മുരളീധരന്‍ പറഞ്ഞു.
ഇപ്പോള്‍ ഖദര്‍ വസ്ത്രങ്ങള്‍ തന്നെ പല നിറത്തില്‍ വരുന്നുണ്ട്. ഖദര്‍ പഴയ ഖദറൊന്നുമല്ല, പുതിയ പുതിയ വെറൈറ്റികള്‍ ഉത്പാദിപ്പിക്കുന്നുണ്ട്. ആരോഗ്യവകുപ്പിലെ പ്രശ്‌നങ്ങള്‍ ഭാരാതാംബ വിഷയം ഇതൊക്കെ ചര്‍ച്ച ചെയ്യേണ്ട സമയത്ത് ഖദറിനെ ചൊല്ലി തര്‍ക്കമുണ്ടാക്കുന്നത് അനാവശ്യമാണ്. ഇഷ്ടമുള്ളവര്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാം. താന്‍ ഖദറും ഖദറാല്ലത്തതും ധരിക്കാറുണ്ട്. ആരോഗ്യവകുപ്പിലെയും ഭാരാതാബയുമുള്‍പ്പടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട സമയത്ത് ഖദര്‍ വിവാദം അനാവശ്യമാണ്’- മുരളീധരന്‍ പറഞ്ഞു