പട്ന: ഖാന്‍സാര്‍ എന്ന ചെറുപ്പക്കാരന്‍ ബീഹാറിലെ പട്നയില്‍ ഈ പേരില്‍ കോച്ചിംഗ് സെന്‍റര്‍ നടത്തുന്നുണ്ട്. വളരെ കുറഞ്ഞ ഫീസ് വാങ്ങി ഇയാള്‍ നടത്തുന്ന കോച്ചിംഗ് സെന്‍ററില്‍ മികച്ച ഫലവും വരുന്നതായി പറയുന്നു. വിവിധ സര്‍ക്കാര്‍ ജോലികള്‍ക്കുള്ള പരിശീലനവും എന്‍ട്രന്‍സ് പരിശീലനവും നല‍്കുന്നുണ്ട്. ഇതില്‍ സമീപത്തുള്ള ചില കോച്ചിംഗ് സെന്‍ററുകള്‍ക്കുള്ള പകമൂലം അവര്‍ വിട്ട ഒരു സംഘം ഖാന്‍സാര്‍ അക്കാദമിക്കെതിരെ കഴിഞ്ഞ ദിവസം ആക്രമണം നടത്തി. മുഖംമൂടിയിട്ട സംഘമാണ് ആക്രമിച്ചത്. പക്ഷെ ഈ ആക്രമണത്തിനിടെ അംഗരക്ഷകര്‍ വെടിയുതിര്‍ത്തത് ഖാന്‍ സാറിന് തലവേദനയായി. പൊലീസ് അന്വേഷണത്തില്‍ അക്രമി സംഘത്തിലെ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ പരിസരത്തെ വിവിധ കോച്ചിംഗ് സെന്‍ററുകളുമായി ബന്ധപ്പെട്ടവരാണ്.
അറസ്റ്റ് ചെയ്യപ്പെട്ട കാവല്‍ ക്കാര്‍ പറഞ്ഞത് ഖാന്‍ സാര്‍ പറഞ്ഞിട്ടാണ് വെടിയുതിര്‍ത്തത് എന്നതാണ്. ഇതോടെ ഖാന്‍സാറിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിരിക്കുകയാണ്. ഖാന്‍ സാര്‍ ഒളിവിലാണ്. അതിനിടെ ഖാന്‍ സാറിന് മുന്‍കൂര്‍ ജാമ്യം ലഭിക്കാനുള്ള അപേക്ഷ കോടതിയില്‍ എത്തി.
ഇതിനിടെ ടിവി ടുഡേ ചാനലിന്റെ റിപ്പോര്‍ട്ടറായ അഞ്ജന ഓം കശ്യപ് ഖാന്‍സാറിനെതിരെ രണ്ട് കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് നല‍്കിയിരിക്കുകയാണ്. തങ്ങളെ അധിക്ഷേപിച്ച് സംസാരിച്ചു എന്ന് ആരോപിച്ചാണ് കേസ്. അഞ്ജന ഓം കശ്യപിനും ടിവി ടുഡേയ്‌ക്കും എതിരെ ഖാന്‍സാര്‍ നടത്തിയ ഒരു പ്രസംഗം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതില്‍ അധിക്ഷേപപരാമര്‍ശങ്ങളാണ് നിറയെ. ഇതിന് തടിച്ചുകൂടിയ കുട്ടികള്‍ ഉറക്കെ കരഘോഷവും മുഴക്കുന്നുണ്ട്. പഡാവോ ഹമേ കി കൈസെ തല്‍വേ ചാതെ ജാതെ ഹെെ (എങ്ങിനെയാണ് കാല് നക്കുന്നതെന്ന് ഞങ്ങളെ പഠിപ്പിക്കൂ( എന്ന ഖാന്‍സാറിന്റെ കമന്‍റാണ് അഞ്ജനയെ ചൊടിച്ചിപ്പിച്ചത്. നിലവാരമില്ലാത്ത ഈ കമന്‍റിനെതിരെയാണ് അഞ്ജന കേസ് നല്‍കിയിരിക്കുന്നത്. ഇതിന്റെ പേരിലാണ് അഞ്ജന കേസ് നല്‍കിയിരിക്കുന്നത്.