സര്‍വകലാശാലകളെ കാവിവത്കരിക്കുന്നുവെന്നാരോപിച്ച് ചാന്‍സലറായ ഗവര്‍ണര്‍ക്കെതിരെ സര്‍വകലാശാലകളിലേക്ക് എസ്എഫ്‌ഐ പ്രതിഷേധം. എസ്എഫ്‌ഐ കേരള സര്‍വകലാശാലയിലേക്ക് നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്കിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഇരച്ചുകയറുകയും വിസിയുടെ ഓഫീസിലേക്ക് കടക്കാന്‍ ശ്രമിക്കുകയും ചെയ്തു. പിന്നാലെ പൊലീസ് സ്ഥലത്തേക്ക് എത്തി.
ബാരിക്കേഡ് ചാടിക്കടന്ന പ്രവര്‍ത്തകര്‍ കെട്ടിടത്തിനുള്ളില്‍ കയറിയതോടെ പൊലീസുമായി ഉന്തും തള്ളും ഉണ്ടായി. പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് സ്ഥലത്ത് നിന്ന് മാറ്റാനുള്ള ശ്രമം പൊലീസ് ആരംഭിച്ചു.
അതേസമയം കാലിക്കറ്റ്- കണ്ണൂര്‍-കേരളാ സര്‍വലാശാലകളിലും എസ്എഫ്‌ഐ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. കണ്ണൂര്‍ സര്‍വകലാശാല ആസ്ഥാനത്തേക്ക് നടന്ന മാര്‍ച്ചിന് നേരെ പൊലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു.
വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മലിന് അത്ര പെട്ടെന്ന് സര്‍വകലാശാലയിലേക്ക് വരാനാകില്ലെന്നും ശക്തമായ പ്രതിഷേധം തുടരുമെന്നുമാണ് എസ്എഫ്‌ഐയുടെ ഭീഷണി.