ഗസ്സ വംശഹത്യയില്‍ ഇതുവരെ 59921 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗസ്സ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. ആക്രമണത്തില്‍ കാണാതായവരും കെട്ടിടത്തിനടിയില്‍ കുടുങ്ങി മൃതദേഹം പുറത്തെടുക്കാന്‍ കഴിയാത്തവയും കൂടാതെയാണ് ഈ സംഖ്യ.
ഇസ്രായേല്‍ ഉപരോധം മൂലമുണ്ടായ ഭക്ഷ്യക്ഷാമത്തില്‍ പട്ടിണി മൂലം മരിച്ചത് 147 പേര്‍ ആണ്. ഇങ്ങനെ മരിച്ചവരില്‍ ഭൂരിഭാഗവും (88) കുട്ടികളാണ്. റഫ അതിര്‍ത്തി പൂര്‍ണമായും തുറക്കുകയോ ഭക്ഷണവിതരണം വ്യവസ്ഥാപിതമായ രീതിയില്‍ നടക്കുകയോ ചെയ്യാത്തതിനാല്‍ ഈ സംഖ്യ ഭാവിയില്‍ കൂടുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.
ഭക്ഷണത്തിന് മേലുള്ള ഉപരോധത്തില്‍ ഉണ്ടായ സമ്മര്‍ദം മൂലം ഇസ്രായേല്‍ പകരം ഏര്‍പ്പെടുത്തിയ സംവിധാനത്തില്‍ ഭക്ഷണത്തിന് വരിനില്‍ക്കുമ്പോള്‍ ഇസ്രായേല്‍ സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത് കുറഞ്ഞത് 1100 ഫലസ്തീനികള്‍ ആണ്. ഇന്ന് രാവിലെ തൊട്ട് മാത്രം 20 ഓളം പേര്‍ ഇങ്ങനെ കൊല്ലപ്പെട്ടതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.