ന്യൂദല്‍ഹി: ഗുകേഷ് വേഗതയേറിയ ചെസ് കളിയില്‍ ദുര്‍ബലനാണെന്ന് വിമര്‍ശിച്ച ലോക ഒന്നാം നമ്പര്‍ താരമായ മാഗ്നസ് കാള്‍സന്റെ വായടപ്പിച്ച ഗുകേഷ് എന്ന 19 കാരന്റെ ആക്രമണോത്സുക ചെസ്സ് ആണ് ക്രൊയേഷ്യ ചെസ് ടൂര്‍ണ്ണമെന്‍റില്‍ കണ്ടത്.
ആസ്വദിക്കാം ഈ ഇംഗ്ലീഷ് ഓപ്പണിംഗ് ഗെയിം:
വ്യാഴാഴ്ച ഗുകേഷ് ഇതുവരെ കാണാത്ത ആക്രമണഗെയിം ആണ് മാഗ്നസ് കാള്‍സനെതിരെ പുറത്തെടുത്തത്. നേരത്തെ ബോര്‍ഡിന് മുന്‍പിലെത്തിയ ഗുകേഷ് അല്‍പനേരം ധ്യാനിക്കുന്നത് കാണാമായിരുന്നു. കറുത്ത കരുക്കള്‍ കൊണ്ടാണ് ഗുകേഷ് കളിച്ചത്. വെള്ളക്കരുക്കള്‍ ഉപയോഗിച്ച് കളിച്ച മാഗ്നസ് കാള്‍സന്‍ ഇംഗ്ലീഷ് ഓപ്പണിംഗ് ഗെയിമില്‍ ആണ് കളി തുടങ്ങിയത്. 19ാം നീക്കത്തില്‍ ബിഷപ്പിനെ (ആനയെ) തെറ്റായ കള്ളിയിലേക്ക് നീക്കി വരുത്തിയ പിഴവാണ് കാള്‍സന് വിനയായത്. അവിടെ നിന്നും ഗുകേഷ് കളി പിടിച്ചെടുക്കുകയായിരുന്നു. തുടര്‍ച്ചയായ ഗുകേഷിന്റെ ആക്രമണത്തില്‍ തകര്‍ന്നടിഞ്ഞ കാള്‍സന്‍ പ്രതിരോധിക്കാന്‍ വകയില്ലെന്ന തിരിച്ചറിവില്‍ 49ാം നീക്കത്തില്‍ അടിയറവ് പറഞ്ഞു.