• Mon. Aug 3rd, 2026

24×7 Live News

Apdin News

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Byadmin

Aug 3, 2026



തിരുവനന്തപുരം: മലയാളി ഗുജറാത്തികളില്‍ നിന്നും ഏറെ പഠിക്കേണ്ടതുണ്ടെന്ന് ഗുജറാത്തില്‍ ജീവിക്കുകയും സംരംഭകനാവുകയും ചെയ്ത മലയാളി കെ.പി. രവീന്ദ്രന്‍ പറയുന്നു. മലയാളി ഒരു കോടിയും രണ്ടുകോടിയും രൂപ ചെലവഴിച്ച് വീട് വെയ്‌ക്കുകയും പിന്നീട് ജീവിതകാലം മുഴുവന്‍ ലോണ്‍ അടക്കാന്‍ പെടാപാട് പെടുകയും ചെയ്യുമ്പോള്‍ ഗുജറാത്തികള്‍ അങ്ങിനെ ചെയ്യാറില്ലെന്ന് കെ.പി. രവീന്ദ്രന്‍ പറയുന്നു.

വരുമാനമില്ലാത്ത ഒന്നിലും ഗുജറാത്തി പണം നിക്ഷേപിക്കില്ല. അതിനാല്‍ അവര്‍ കൂറ്റന്‍ മണിമന്ദിരങ്ങള്‍ പണിയാറില്ലെന്നും കെ.പി. രവീന്ദ്രന്‍ പറയുന്നു. പകരം അവര്‍ വലിയ വീടുകള്‍ വാടകയ്‌ക്കെടുത്ത് ജീവിക്കുകയാണ് ചെയ്യുക. ഈ വീടിന് നല്‍കുന്ന വാടക ഇന്‍കം ടാക്സ് വരുമാനത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും. അതുപോലെ ലളിത ജീവിതമാണ് അവര്‍ നയിക്കുക. വീട്ടില്‍ നിന്നും ഉണ്ടാക്കിക്കൊണ്ടുവരുന്ന ആഹാരമേ കഴിക്കൂ. മലയാളി ഫാസ്റ്റ് ഫുഡ് സംസ്കാരത്തിന്റെ പിന്നാലെ പോകുമ്പോഴാണിത്. – കെ.പി. രവീന്ദ്രന്‍ പറയുന്നു.

മലയാളി ഒരു ജോലിക്ക് വേണ്ടിയാണ് കുട്ടികളെ പഠിപ്പിക്കുന്നതെങ്കില്‍ ഗുജറാത്തി ഒരു ബിസിനസുകാരനാക്കാനാണ് കുട്ടികളെ പഠിപ്പിക്കുന്നതെന്നും കെ.പി. രവീന്ദ്രന്‍ പറഞ്ഞു.

ഇന്ത്യയിലെ മുന്‍നിരബിസിനസുകാരനായിരുന്ന ധിരുബായ് അംബാനി ഗുജറാത്തിയായിരുന്നു. ഇപ്പോള്‍ മുന്‍നിരയില്‍ നില്‍ക്കുന്ന അദാനി, മുകേഷ് അംബാനി എന്നവരും ഹിന്ദുസമുദായക്കാരാണ്. ഏത് പ്രായത്തിലും റിസ്കെടുക്കാനുള്ള അവരുടെ കഴിവ് അപാരമാണ്. 70വയസ്സുകാരനും റിസ്കെടുത്ത് ബിസിനസ് ചെയ്യും.

 

By admin