തിരുവനന്തപുരം: മഴയും പ്രളയവും കടലാക്രമണവും കൊണ്ട് തീരാ ദുരിതമനുഭവിക്കുന്ന പൊഴിയൂരിലെ ജനതയുടെ ദുരിതം നേരിട്ട് കണ്ട് മനസ്സിലാക്കാൻ മന്ത്രിമാരും ജനപ്രതിനിധികളും ഇതുവരെ എത്തിയില്ല എന്നത് പ്രതിഷേധാർഹമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ് ആവശ്യപ്പെട്ടു.
ദുരിതാശ്വാസ കേന്ദ്രങ്ങൾ സജ്ജമാക്കാനും സാംക്രമിക രോഗങ്ങൾ വ്യാപരിക്കാതിരിക്കാനും സർക്കാർ നടപടി സ്വീകരിക്കണമെന്ന് എസ്. സുരേഷ് ആവശ്യപ്പെട്ടു.
ദുരിതബാധിതരെ സന്ദർശിക്കുകയായിരുന്നു അദ്ദേഹം. ബിജെപി തിരുവനന്തപുരം സൗത്ത് ജില്ലാ പ്രസിഡൻറ് മുക്കം പാലമൂട് ബിജു , ഐ ത്തിയൂർ ഷിബു , സ്റ്റെഫിൻ സ്റ്റീഫൻ ന മഞ്ചന്തല സുരേഷ് പഴയ കടമധു, വിജയ് ക്ലമൻറ്,ശ്രീലാൽ,ആൻഡ്രൂസ് എന്നിവർ ഒപ്പമുണ്ടായിരുന്നു.