
കൊച്ചി:: പാതി കോമഡിയും പാതി സീരിയസുമായി ബിജു മേനോന്‍ വീണ്ടും എത്തുകയാണ്. അതാണ് അവറാച്ചൻ ആൻഡ് സണ്‍സ്. അവറാച്ചനും മക്കളും അവരുടെ കുടുംബ ബന്ധങ്ങളും സാമൂഹിക ബന്ധങ്ങളും ഇഴചേരുന്ന നർമ്മത്തിൽ ചാലിച്ച രസകരമായ ഫാമിലി ഡ്രാമയാണ് ഈ സിനിമ.
സാധാരണ കുടുംബപ്രേക്ഷകരെ ബിജു മേനോനിലൂടെ തിരിച്ചുപിടിക്കാനാണ് നിര്‍മ്മാതാവ് ലിസ്റ്റില്‍ സ്റ്റിഫന്‍ ലക്ഷ്യമിടുന്നത്. നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ്.ആണ് നിര്‍മ്മാതാക്കള്‍.
സെപ്തംബറിലാണ് റിലീസ് കണക്കാക്കുന്നത്. നവാഗതനായ തമ്പി സംവിധാനം ചെയ്യുന്നു. തിരക്കഥ ഒരുക്കിയിരിക്കുന്നത് ജോസഫ് വിജീഷും തമ്പിയും ചേർന്നാണ്.
അവറാച്ചൻ ആൻഡ് സണ്‍സിന്റെ മറ്റു അണിയറപ്രവർത്തകർ ഇവരാണ്. സഹ നിർമ്മാണം : ജസ്റ്റിൻ സ്റ്റീഫൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് : സന്തോഷ് കൃഷ്ണൻ, നവീൻ പി തോമസ്, ഡി ഒ പി : സജിത് പുരുഷൻ, എഡിറ്റിംഗ്: ആകാശ് ജോസഫ് വർഗീസ്, സംഗീത സംവിധാനം : സനല്‍ ദേവ്, ലൈൻ പ്രൊഡ്യൂസർ : അഖില്‍ യശോധരൻ, ആർട്ട് ഡയറക്ടർ : അജി കുറ്റിയാനി, വസ്ത്രാലങ്കാരം : സ്റ്റെഫി സേവ്യർ, മേക്കപ്പ് : റഷീദ് അഹമ്മദ്, സൗണ്ട് ഡിസൈൻ : ശങ്കരൻ എ എസ്, കെ സി സിദ്ധാർത്ഥൻ, സൗണ്ട് മിക്സിങ് : വിഷ്ണു സുജാതൻ, പ്രൊഡക്ഷൻ കണ്‍ട്രോളർ : ഡിക്സണ്‍ പൊടുത്താസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ : ജിബിൻ ജോണ്‍, ഫസ്റ്റ് അസ്സോസിയേറ്റ് ഡയറക്ടർ : ഓസ്റ്റിൻ എബ്രഹാം, അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബൂഷൻ ഹെഡ് : ബബിൻ ബാബു, സ്റ്റില്‍സ് : ബിജിത് ധർമ്മടം, മാർക്കറ്റിംഗ് : സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ്, ഡിജിറ്റല്‍ മാർക്കറ്റിംഗ് : ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്, അഡ്വെർടൈസിങ് : ബ്രിങ് ഫോർത്ത്, വി എഫ് എക്സ് : പ്രോമിസ് സ്റ്റുഡിയോസ്, പബ്ലിസിറ്റി ഡിസൈൻ : ടെൻ പോയിന്റ്, പി ആർ ഒ : പ്രതീഷ് ശേഖർ.