• Fri. Jun 19th, 2026

24×7 Live News

Apdin News

ഗുരുവായൂരപ്പന് 25 പവനോളം തൂക്കം വരുന്ന സ്വര്‍ണ്ണക്കിരീടവുമായി നന്തിലത്തിന്റെ ഗോപു നന്തിലത്ത്; വില 30 ലക്ഷം രൂപ

Byadmin

Jun 19, 2026


ഗുരുവായൂര്‍: ഗുരുവായൂരപ്പന് വഴിപാടായി 25 പവനോളം തൂക്കം വരുന്ന സ്വര്‍ണ്ണക്കിരീടം സമര്‍പ്പിച്ചു. നന്തിലത്ത് ഗ്രൂപ്പ് ഉടമ ഗോപു നന്തിലത്താണ് കല്ലുകള്‍ പതിച്ച സ്വര്‍ണ്ണക്കിരീടം ഗുരുവായൂരപ്പന് സമര്‍പ്പിച്ചത്.

രാവിലെ ഉച്ചപൂജയ്‌ക്ക് മുന്‍പായിരുന്നു ചടങ്ങ്.നടന്നത്. ക്ഷേത്രം സോപാനപ്പടിയില്‍ സമര്‍പ്പിച്ച സ്വര്‍ണ്ണ കിരീടം ചാര്‍ത്തിയായിരുന്നു ഗുരുവായൂരപ്പന് ഉച്ചപൂജ. . 201 ഗ്രാം 370 മില്ലിഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണക്കിരിടത്തിന് 30 ലക്ഷം രൂപയോളം വില വരും. ഗുരുവായൂരപ്പ ഭക്തനായ ഗോപു നന്തിലത്ത് നേരത്തെ ഗുരുവായൂരപ്പന് 3 ആനകളെ സമര്‍പ്പിച്ചിട്ടുണ്ട്.

ദേവസ്വം ചെയര്‍മാന്‍ എ.വി.ഗോപിനാഥ് എക്‌സ് എം എല്‍ എ, ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, ക്ഷേത്രം ഡി.എ എം.രാധ, ഗോപു നന്തിലത്തിന്റെ ഭാര്യ ഷൈനി ഗോപു എന്നിവര്‍ സന്നിഹിതരായിരുന്നു.



By admin