തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിലെ വിവിധ തസ്തികകളായ സാനിറ്റേഷന്‍ വര്‍ക്കര്‍ , ഗാര്‍ഡനര്‍ , കൗ ബോയ് , ലിഫ്റ്റ് ബോയ് , റൂം ബോയ് , ലാമ്പ് ക്ലീനര്‍, കൃഷ്ണനാട്ടം സ്റ്റേജ് അസിസ്റ്റന്റ് , കൃഷ്ണനാട്ടം കോസ്റ്റ്യൂം മേക്കര്‍ , ഓഫീസ് അറ്റന്‍ഡന്റ്, ഓഫീസ് അറ്റന്‍ഡന്റ് , സ്വീപ്പര്‍ എന്നിവയിലേക്ക് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് നടത്തുന്ന പൊതു ഒ.എം.ആര്‍. പരീക്ഷ ജൂലൈ 20ന് ഉച്ചയ്‌ക്ക് 1:30 മുതല്‍ 3:15 വരെ തിരുവനന്തപുരം, തൃശ്ശൂര്‍ ജില്ലകളിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളില്‍ നടക്കും. പരീക്ഷ എഴുതുന്നതിന് ഹാള്‍ ടിക്കറ്റ് ലഭിച്ചിട്ടുള്ള 40 ശതമാനത്തിനു മുകളില്‍ ഭിന്നശേഷിയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്‌ക്രൈബിന്റെ സേവനം ആവശ്യമാണെങ്കില്‍, അത് ജൂലൈ 14 വൈകുന്നേരം 5 മണിക്ക് മുമ്പായി [email protected] എന്ന ഇ-മെയില്‍ വഴിയോ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് ഓഫീസില്‍ നേരിട്ടോ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകര്‍ ദേവജാലിക പ്രൊഫൈല്‍ വഴി സമര്‍പ്പിച്ച അപേക്ഷയില്‍ ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടയാളാണെന്ന് രേഖപ്പെടുത്തിയിട്ടുള്ളവരാകണം.
കൂടുതല്‍ വിവരങ്ങള്‍ക്കായി കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് www.kdrb.kerala.gov.in സന്ദര്‍ശിക്കാം.