കണ്ണൂര്‍: സെന്‍ട്രല്‍ജയിലില്‍ നിന്നും ഇന്ന് പുലര്‍ച്ചെ തടവുചാടിയ കൊടുംകുറ്റവാളി ഗോവിന്ദചാമി കണ്ണൂരില്‍ തന്നെയെന്ന് സൂചന. പിടികൂടിയെന്ന് ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നെങ്കിലും പോലീസ് ഔദ്യോഗിക സ്ഥിരീകരണം നടത്തിയില്ല. കണ്ണൂരിലെ തളാപ്പ മേഖലയില്‍ ഇയാളുടെ സാന്നിദ്ധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ഇവിടെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് പരിശോധനകള്‍ നടന്നുവരികയാണ്.
ഇന്ന് പുലര്‍ച്ചെ നാലേകാലിനും ആറു മണിക്കും ഇടയിലാണ് കനത്ത സുരക്ഷയുള്ള ജയിലിലെ പടുകൂറ്റന്‍ മതിലുകളും ചാടി രക്ഷപ്പെട്ടത്. എന്നാല്‍ ഇയാളെ കണ്ടതായി ചില ദൃക്‌സാക്ഷികള്‍ നല്‍കിയ വിവരം അനുസരിച്ചുള്ള പോലീസിന്റെ നീക്കമാണ് കൊടുംകുറ്റവാളിയെ പിടികൂടുന്നതിലേക്ക് നയിച്ചത്. ചില തൊഴിലാളികളും ഓട്ടോ ഡ്രൈവര്‍മാരും ഗോവിന്ദചാമിയെപോലൊരാളെ കണ്ടതായി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധനകള്‍. നന്നായി പരിശോധനകള്‍ നടത്താനാണ് സംസ്ഥാന പോലീസ് മേധാവി നല്‍കിയിരിക്കുന്ന നിര്‍ദേശം.
കനത്ത സുരക്ഷയുള്ള ജയിലില്‍ മതിലിന് മുകളില്‍ തുണികെട്ടി വടമാക്കി മുകളില്‍ കയറി ദേശീയപാതയിലേക്ക് ചാടിയാണ് രക്ഷപ്പെട്ടത്. രക്ഷപ്പെട്ട ഇയാള്‍ നാലു കിലോമീറ്റര്‍ അപ്പുറത്ത് തളാപ്പ് മേഖലയില്‍ വ്യാപക തെരച്ചിലാണ് പോലീസ് നടത്തുന്നത്. ജയിലില്‍ നിന്നും മൂന്നോ നാലോ കി.മീ. അപ്പുറത്താണ് തളാപ്പ് ക്ഷേത്രം. ഇവിടെ ഇയാള്‍ ഒരു ചായക്കടയുെട പിന്നില്‍ പതുങ്ങിയിരിക്കുമ്പോള്‍ ദൃക്‌സാക്ഷികള്‍ നല്‍കിയ വിവരം അനുസരിച്ച് പോലീസ് നീങ്ങുകയായിരുന്നു എന്നാണ് വിവരം. കാണാതാകുന്ന സമയത്തെ ജയിലിലെ സിസിടിവി ദൃശ്യങ്ങള്‍ വെച്ച് കറുത്ത പാന്റും കറുത്ത ഷര്‍ട്ടും ധരിച്ച നിലയിലാണ്. എന്നാല്‍ ഇയാള്‍ വേഷം മാറാനും സാധ്യതയുണ്ടെന്നാണ് പോലീസ് കരുതുന്നത്്.
അതേസമയം വെള്ളഷര്‍ട്ട ധരിച്ച നിലയിലുള്ള ഒരു സിസിടിവി ദൃശ്യവും മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ഇന്ന് രാവിലെ മുതല്‍ വലിയ ശ്രദ്ധയിലായിരുന്നു പോലീസ്. ജയില്‍ പരിസരം കേന്ദ്രീകരിച്ച് തന്നെയായിരുന്നു പോലീസ് ആദ്യം പരിശോധന നടത്തിയത്. തലയില്‍ ഒരു മുണ്ട് ചുറ്റിയിരുന്നു. ജയിലിന് നാലു കിലോമീറ്ററിന് അകലെ ഗോവിന്ദചാമിയെ കണ്ടെന്ന് പ്രദേശവാസികള്‍ മൊഴി നല്‍കിയിട്ടുണ്ട്.