• Mon. Sep 7th, 2026

24×7 Live News

Apdin News

“ചതിച്ചിട്ടും തോറ്റു!” അൽ-നാസറിനെതിരെയും റൊണാൾഡോയ്ക്കെതിരെയും കടുത്ത പരിഹാസവുമായി അൽ-ഇത്തിഹാദ്

Byadmin

Sep 7, 2026


സൗദി പ്രോ ലീഗിൽ അൽ-നാസറിനെതിരെ അൽ-ഇത്തിഹാദിന് നിർണായക വിജയം. ആവേശകരമായ മത്സരത്തിൽ ഒടുവിൽ 2-1 എന്ന സ്കോറിനാണ് അൽ-ഇത്തിഹാദ് അൽ-നാസറിനെ വീഴ്ത്തിയത്. മത്സരത്തിലെ വിജയത്തിന് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും അൽ-നാസറിനുമെതിരെ സോഷ്യൽ മീഡിയയിലൂടെ പരിഹാസവുമായി എതിരാളികൾ രംഗത്തെത്തി. ഫൈനൽ വിസിലിന് തൊട്ടുപിന്നാലെ “ചതിച്ചിട്ടും തോറ്റു” എന്ന അടിക്കുറിപ്പോടെയാണ് അൽ-ഇത്തിഹാദ് വിജയം ആഘോഷിച്ചത്.

മത്സരത്തിന്റെ തുടക്കം മുതൽ മികച്ച മുന്നേറ്റം നടത്തിയ അൽ-ഇത്തിഹാദ് താരമായ ജോർജ് ഇലെനിഖേനയുടെ തകർപ്പൻ പ്രകടനമാണ് മത്സരത്തിന്റെ ഗതി നിർണയിച്ചത്. നാലാം മിനിറ്റിലും 22-ാം മിനിറ്റിലും ഇരട്ട ഗോളുകൾ നേടി ഇലനിഖേന ടീമിന്റെ ലീഡ് ഉറപ്പിച്ചു. 36-ാം മിനിറ്റിൽ ആഞ്ചലോ ഗബ്രിയേലിലൂടെ അൽ-നാസർ ഒരു ഗോൾ മടക്കിയെങ്കിലും, സമനില ഗോൾ കണ്ടെത്താനുള്ള അവരുടെ ശ്രമങ്ങൾ വിഫലമായി. ആഞ്ചെ പോസ്റ്റെകോഗ്ലോയുടെ കീഴിലിറങ്ങിയ അൽ-നാസർ ടീമിന് ഈ തോൽവി വലിയ തിരിച്ചടിയായി.

മത്സരത്തിനിടയിലെ ഒരു രസകരമായ നിമിഷം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. അൽ-ഇത്തിഹാദ് ബെഞ്ച് ഡാനിലോ പെരേരയ്ക്ക് നൽകിയ തന്ത്രപരമായ കുറിപ്പ് ക്രിസ്റ്റ്യാനോ റൊണാൾഡോ എത്തി ഒളിഞ്ഞുനോക്കി വായിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിരുന്നു. ഇത് ഫുട്ബോൾ ലോകത്ത് വലിയ രീതിയിൽ ചിരിപടർത്തുകയും വൈറലാകുകയും ചെയ്തിരുന്നു.

ലീഗ് സ്റ്റാൻഡിംഗിൽ നിലവിൽ രണ്ടാം സ്ഥാനത്തുള്ള അൽ-നാസറിന് ഈ തോൽവി തുടക്കത്തിലെ വലിയൊരു തിരിച്ചടിയാണ്. അഞ്ച് മത്സരങ്ങളും വിജയിച്ച് ലീഗ് പട്ടികയിൽ ഒന്നാമതുള്ള അൽ-ഹിലാലിനേക്കാൾ മൂന്ന് പോയിന്റ് പിന്നിലാണ് അൽ-നാസർ ഇപ്പോൾ. 2026-27 സീസണിലെ തന്റെ ആദ്യ മുഴുവൻ 90 മിനിറ്റ് മത്സരമായിരുന്നു റൊണാൾഡോയുടേത് . വരുന്ന ബുധനാഴ്ച അബയ്ക്കതെതിരെയുള്ള മത്സരത്തിലൂടെ വിജയവഴിയിൽ തിരിച്ചെത്താനുള്ള തയ്യാറെടുപ്പിലാണ് അൽ-നാസർ.

By admin