
ന്യൂദല്‍ഹി: സാമ്പത്തിക, വ്യാപാര വാണിജ്യബന്ധം ശക്തമാക്കുന്ന സ്വതന്ത്ര വ്യാപാരക്കരാറില്‍ ഭാരതവും ന്യൂസീലന്‍ഡും ഒപ്പിട്ടു. ചരിത്രം കുറിച്ച കരാറില്‍ വാണിജ്യമന്ത്രി പീയൂഷ് ഗോയലും ന്യൂസീലന്‍ഡ് വാണിജ്യമന്ത്രി ടോഡ് മക്‌ക്ലേയുമാണ് ഒപ്പിട്ടത്. വിപണി പരസ്പരം തുറന്നു നല്കാനും പരസ്പരമുള്ള നിക്ഷേപങ്ങള്‍ കുത്തനെ കൂട്ടാനും വ്യവസ്ഥ ചെയ്യുന്ന കരാറില്‍ ഇറക്കുമതിത്തീരുവകള്‍ വെട്ടിക്കുറച്ചിട്ടുണ്ട്. ഭാരതത്തില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നവയ്‌ക്കുള്ള തീരുവ പൂജ്യം ശതമാനമാക്കി. ഇത് ഭാരതത്തിലെ വ്യവസായങ്ങള്‍ക്ക് ഗുണകരമാകും. കുറഞ്ഞ വിലയ്‌ക്ക് ഇവ ന്യൂസീലന്‍ഡില്‍ വില്‍ക്കാം.
ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യം 15 കൊല്ലം കൊണ്ട് 20 ബില്യന്‍ (2000 കോടി) ഡോളറാകുമെന്നാണ് പ്രതീക്ഷ. ഭാരതത്തിന്റെ തുകല്‍, വസ്ത്ര, പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്കും എന്‍ജിനീയറിങ്ങുമായി ബന്ധപ്പെട്ട ഉത്പന്നങ്ങള്‍ക്കും ന്യൂ
സീലന്‍ഡില്‍ മികച്ച വിപണി ലഭിക്കുമെന്ന് കേന്ദ്ര മന്ത്രി പീയൂഷ് ഗോയല്‍ അറിയിച്ചു. ഭാരതത്തില്‍ നിന്നു കയറ്റുമതി ചെയ്യുന്ന ഇവ തീരുവയില്ലാതെ അവിടെയിറക്കാം, വില്‍ക്കാം. മാത്രമല്ല, വലിയ വിപണി തുറന്നുകിട്ടുന്നതോടെ ഭാരതത്തിലെ നിരവധി വ്യവസായ മേഖലകളില്‍ തൊഴിലവസരങ്ങളും കൂടും. 2010ല്‍ കരാര്‍ കാര്യം ആലോചിച്ചെങ്കിലും പിന്നെ നി
ര്‍ത്തി.മോദി സര്‍ക്കാര്‍ വന്ന ശേഷമാണ് ചര്‍ച്ചകള്‍ക്ക് വീണ്ടും ജീവന്‍ വച്ചത്. വൈദഗ്ധ്യമുള്ള പ്രൊഫഷണല്‍സിന് ന്യൂസീലന്‍ഡിലേക്ക് താത്കാലിക തൊഴില്‍ വിസ വേഗം ലഭ്യമാകും. ആയിരണക്കണക്കിനു പ്രൊഫഷണലുകള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. ഭാരതത്തില്‍ നിന്നുള്ള വീഞ്ഞിനും സ്പിരിറ്റിനും ന്യൂസീലന്‍ഡില്‍ തീരുവ ചുമത്തില്ല. അതിനാ
ല്‍ ഇവയും കുറഞ്ഞ വിലയ്‌ക്ക് ഇവിടെ വില്‍ക്കാനാകും. ആപ്പിള്‍, കീവി ഫലങ്ങള്‍, മനൂക തേന്‍, ആല്‍ബുമിന്‍ എന്നിവ കുറഞ്ഞ തീരുവയില്‍ ഭാരതത്തിലേക്ക് ഇറക്കുമതി ചെയ്യാന്‍ ന്യൂസീലന്‍ഡിനാകും.
പാലിനും പച്ചക്കറികള്‍ക്കും സംരക്ഷണം
ഭാരതത്തിലെ പാല്‍, വെണ്ണ, യോഗര്‍ട്ട്, തൈര്, ക്രീം, മൃഗങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍, പച്ചക്കറികള്‍, ഉള്ളി, കടല, പയര്‍ വര്‍ഗങ്ങള്‍,ബദാം, പഞ്ചസാര തുടങ്ങിയ നിരവധി ഉത്പന്നങ്ങളെ കരാറില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇവയുടെ ആഭ്യന്തര ഉത്പാദകരെ പൂര്‍ണമായും സംരക്ഷിക്കുകയാണ് ലക്ഷ്യം.
ബ്രിട്ടന്‍, ഗള്‍ഫ് രാജ്യങ്ങള്‍, ഫ്രാന്‍സ് അടക്കം നിരവധി രാജ്യങ്ങളുമായി ഭാരതം ഇതിനകം സ്വതന്ത്ര വ്യാപാരക്കരാറില്‍ ഒപ്പിട്ടിട്ടുണ്ട്. യുഎസുമായി ചര്‍ച്ചകള്‍ പുരോഗമി
ക്കുന്നു.