• Tue. Sep 8th, 2026

24×7 Live News

Apdin News

ചരിത്രത്തിലാദ്യം: തൃശ്ശൂരിനെ മറികടന്ന് തിരൂർ സബ് ആർ.ടി.ഒ; കേരളത്തിലെ വാഹന രജിസ്‌ട്രേഷനിൽ അഞ്ചാമത് – Chandrika Daily

Byadmin

Sep 8, 2026


തിരൂർ: സംസ്ഥാനത്തെ വാഹന രജിസ്‌ട്രേഷൻ കണക്കുകളിൽ ചരിത്ര നേട്ടവുമായി മലപ്പുറം ജില്ലയിലെ തിരൂർ (KL-55) സബ് ആർ.ടി.ഒ. തൃശ്ശൂരിനെ പിന്തള്ളി കേരളത്തിൽ ഏറ്റവും കൂടുതൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്ന ഓഫീസുകളുടെ പട്ടികയിൽ തിരൂർ അഞ്ചാം സ്ഥാനത്തെത്തി. മോട്ടോർ വാഹന വകുപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സബ് ആർ.ടി.ഒ സംസ്ഥാനതലത്തിൽ അഞ്ചാം സ്ഥാനത്ത് എത്തുന്നത്.

2025-26 സാമ്പത്തിക വർഷത്തിലെ ഇതുവരെയുള്ള കണക്കുകൾ പ്രകാരമാണ് കോഴിക്കോടിന് തൊട്ടുപിന്നിലായി തിരൂർ ചരിത്ര കുതിപ്പ് നടത്തിയത്. തിരുവനന്തപുരം, എറണാകുളം, കൊല്ലം, കോഴിക്കോട് എന്നീ പ്രധാന ജില്ലാ ആർ.ടി. ഓഫീസുകൾ മാത്രമാണ് നിലവിൽ തിരൂരിന് മുന്നിലുള്ളത്.

വാഹന രജിസ്ട്രേഷൻ റാങ്കിങ് (2025-26 ഇതുവരെ):

  • തിരുവനന്തപുരം (KL-01): 37,681
  • എറണാകുളം / കൊച്ചി (KL-07): 28,193
  • കൊല്ലം (KL-02): 27,592
  • കോഴിക്കോട് (KL-11): ഏകദേശം 24,000
  • തിരൂർ (KL-55): 22,530

മലപ്പുറം ജില്ലയിലെ വാഹന വിൽപ്പനയിലുണ്ടായ വൻ വർധനവും വാണിജ്യ-സ്വകാര്യ ആവശ്യങ്ങൾക്കായുള്ള പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ നിരക്കുമാണ് ഒരു സബ് ആർ.ടി.ഒ ഓഫീസ് ആയിരുന്നിട്ടും തിരൂരിനെ പ്രധാന ജില്ലാ ആർ.ടി ഓഫീസുകളെപ്പോലും പിന്നിലാക്കി ഈ നേട്ടത്തിലെത്തിച്ചത്.



By admin