• Tue. Nov 24th, 2026

24×7 Live News

Apdin News

ചാലക്കുടി പൊലിസ് സ്റ്റേഷന്‍ വളപ്പില്‍ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന ബൈക്കുകള്‍ തീവച്ച് നശിപ്പിച്ചു

Byadmin

Nov 24, 2026



തൃശൂര്‍: ചാലക്കുടി പൊലിസ് സ്റ്റേഷന്‍ വളപ്പില്‍ വിവിധ കേസുകളില്‍ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന 12 ബൈക്കുകള്‍ തീവച്ച് നശിപ്പിച്ചു. സംഭവത്തില്‍ മലപ്പുറം തിരൂര്‍ സ്വദേശി യുവാവിനെ പൊലിസ് കസ്റ്റഡിയിലെടുത്തു.അര്‍ധരാത്രിയോടെയാണ് സംഭവം.

പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ പാര്‍ക്ക് ചെയ്‌തിരുന്ന വാഹനങ്ങളില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസുകാര്‍ ഉടന്‍ തന്നെ അഗ്‌നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു.അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീ അണച്ചെങ്കിലും അപ്പോഴേക്കും 12 ബൈക്കുകളും പൂര്‍ണമായും കത്തിനശിച്ചു.

കസ്റ്റഡിയിലെടുത്ത യുവാവിന് മാനസികാസ്വാസ്ഥ്യമുള്ളതായി സംശയിക്കുന്നതായും വിശദമായി ചോദ്യം ചെയ്‌തുവരികയാണെന്നും പൊലിസ് അറിയിച്ചു.

By admin