തിരുവനന്തപുരം: മയോ ക്ലിനിക്കില്‍ നടത്തിയിരുന്ന ചികിത്സയുടെ ഭാഗമായുള്ള പരിശോധനകള്‍ക്കായി മുഖ്യമന്ത്രിപിണറായി വിജയന്‍യുഎസിലേക്ക് യാത്ര തിരിച്ചു. പുലര്‍ച്ചെ മൂന്നുമണിക്കാണ് തിരുവനന്തപുരത്തുനിന്നും അദ്ദേഹം യാത്ര തിരിച്ചത്. ചീഫ് സെക്രട്ടറി എ.ജയതിലകും പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖറും മുഖ്യമന്ത്രിയെ യാത്രയാക്കാന്‍ പുലര്‍ച്ചെ വിമാനത്താവളത്തില്‍ എത്തിയിരുന്നു. പത്ത് ദിവസം ചികിത്സയ്ക്കായി അമേരിക്കയില്‍ തുടരുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
സംസ്ഥാനത്തെ ആരോഗ്യ മേഖല വളരെ മികച്ചതാണെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രി അമേരിക്കയില്‍ പോയി ചികിത്സ നടത്തുന്നതില്‍ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഇതിനോടകം തന്നെ ഉയര്‍ന്നിട്ടുണ്ട്. ആദ്യമായിട്ടല്ല മുഖ്യമന്ത്രി അമേരിക്കയില്‍ പോയി ചിികിത്സ നടത്തുന്നത്. 2018 സെപ്റ്റംബറിലായിരുന്നു ആദ്യത്തെ അമേരിക്കന്‍ സന്ദര്‍ശനം. അതിന് പിന്നീട് പല തവണകളായി അമേരിക്കയില്‍ ചികിത്സ ആവശ്യം ചൂണ്ടിക്കാട്ടി യുഎസില്‍ പോയി.
താന്‍ ഭരിക്കുന്ന സംസ്ഥാനത്തെ ആരോഗ്യ മേഖല അത്രയേറെ മികച്ചതാണെങ്കില്‍ പിന്നെ എന്തിനാണ് അദ്ദേഹം വിദേശത്ത് പോയി ചികിത്സ നടത്തുന്നതെന്നാണ് സാമൂഹ്യ മാധ്യമങ്ങളിലും മറ്റും വ്യാപക പ്രതിഷേധം ഇതിനോടകം തന്നെ ഉയര്‍ന്നിട്ടുണ്ട്. രാജ്യത്തിന് പുറത്തേക്ക് പോകുമ്പോള്‍ പകരം ചുമതല ആര്‍ക്കും നല്‍കിയിട്ടില്ല. ആവശ്യമെങ്കില്‍ മന്ത്രിസഭാ യോഗങ്ങളില്‍ ഓണ്‍ലൈനായി പങ്കെടുക്കും.