• Wed. Oct 21st, 2026

24×7 Live News

Apdin News

ചെറുപ്പത്തിൽ സച്ചിനുണ്ടായിരുന്ന അതേ മികവ് അവനുമുണ്ട്: ഇന്ത്യൻ ഇതിഹാസം

Byadmin

Oct 21, 2026


ഇന്ത്യൻ യുവതാരം വൈഭവ് സൂര്യവംശിയെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ്. വൈഭവ് സൂര്യവംശിക്ക് അത്ഭുതകരമായ കഴിവേണ്ടെന്നും സച്ചിൻ ടെണ്ടുൽക്കറിൽ ഉണ്ടായ അതേ മികവ് വൈഭവിലും ഉണ്ടെന്നാണ് ഹർഭജൻ പ്രശംസിച്ചത്.

”സൂര്യവംശി അത്ഭുതകരമായ താരമാണ്. അവന്റെ ക്രിക്കറ്റ് കരിയർ എങ്ങനെ മുന്നോട്ട് പോകുമെന്ന് കാണാൻ എനിക്ക് ആവേശമുണ്ട്. തന്റെ കഴിവിന് അനുസരിച്ച് അവൻ കളിച്ചില്ലെങ്കിൽ അതിൽ എന്തോ തെറ്റുണ്ടെന്ന് കരുതണം.

ചെറുപ്പത്തിൽ സച്ചിന് ഉണ്ടായിരുന്ന അതേ മികവ് അവനിലും കാണാനാവും. ഇത്രയും ചെറിയ പ്രായത്തിൽ ഇത്രയും മികച്ചതായി ബാറ്റ് ചെയ്യുന്ന ഒരു താരത്തെ ഞാൻ കണ്ടിട്ടില്ല. ഈ പ്രായത്തിൽ തന്നെ കളിയെക്കുറിച്ചുള്ള അവന്റെ വ്യക്തമായ കാഴ്ചപ്പാട് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്” ഹർഭജൻ സിംഗ് പ്രഖർ ഗുപ്തയുടെ പോഡ്‌കാസ്റ്റിൽ പറഞ്ഞു.

ഇംഗ്ലണ്ടിനെതിരെയുള്ള ടി-20 പരമ്പരയിലൂടെ ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ച വൈഭവ് ഇന്ത്യൻ സീനിയർ ടീമിൽ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് സ്വന്തമാക്കിയാണ് വരവറിയിച്ചത്. സിംബാബ്‌വേ പരമ്പരയിൽ മികച്ച പ്രകടനം നടത്തിയ വൈഭവ് ഇന്ത്യക്കൊപ്പം ഈ വർഷം ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ സ്വർണമണിയുകയും ചെയ്തിരുന്നു.







By admin