• Sat. May 23rd, 2026

24×7 Live News

Apdin News

ചൈനയുടെ സൈനികോദ്യോസ്ഥ എലോണ്‍ മസ്കിന്റെ വിളമ്പുകാരിയായി വേഷം കെട്ടി നിന്നും…രഹസ്യം ചോര്‍ത്തി

Byadmin

May 23, 2026


ബീജിംഗ്: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ബീജിംഗ് സന്ദർശന വേളയിൽ വിദേശ പ്രമുഖരെയും ടെക് എക്സിക്യൂട്ടീവുകളെയും നിരീക്ഷിക്കാൻ വേഷംമാറിയ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ചൈന. ഇവര്‍ അമേരിക്കൻ പ്രതിനിധി സംഘത്തെ ചാരവൃത്തിക്ക് വിധേയമാക്കിയെന്ന് സ്വതന്ത്ര ബ്ലോഗറായ ജെന്നിഫർ സെങ് ആരോപിച്ചു.

ബീജിംഗിലെ ഒരു സര്‍ക്കാര്‍ വിരുന്നിൽ കോടീശ്വരൻ എലോൺ മസ്കിന് തൊട്ടുപിന്നിൽ നിൽക്കുന്ന വിളമ്പുകാരിയായ സ്ത്രീ സജീവ ഡ്യൂട്ടിയിലുള്ള ചൈനീസ് സൈനിക ഉദ്യോഗസ്ഥയാണെന്ന് സോഷ്യൽ മീഡിയ പോസ്റ്റുകളില്‍ സെങ് ആരോപിച്ചു.

ബീജിംഗിനെതിരെ ചാരവൃത്തി ആരോപിച്ച് സെങ് രംഗത്ത് വരുന്നത് ഇതാദ്യമല്ല. 2023-ൽ, കാനഡയിൽ ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി (സിസിപി) പങ്കുണ്ടെന്ന് അവർ അഭിപ്രായപ്പെട്ടിരുന്നു.ഇന്ത്യയ്‌ക്കും പാശ്ചാത്യ രാജ്യങ്ങൾക്കും ഇടയിൽ ഭിന്നത സൃഷ്ടിച്ച് ഇന്ത്യയെ കള്ളക്കേസിൽ കുടുക്കുക എന്നതായിരുന്നു ചൈനയുടെ ലക്ഷ്യമെന്ന് അവര്‍ പറയുന്നു.



By admin