• Sat. Jun 20th, 2026

24×7 Live News

Apdin News

ജനസേവനത്തിന് സദാ ബാധ്യസ്ഥനെന്ന് രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Byadmin

Jun 20, 2026



തിരുവനന്തപുരം:ജനങ്ങള്‍ തന്നെ എം എല്‍ എ ആയി തെരഞ്ഞടുത്തത് അവര്‍ക്ക് സേവനം ചെയ്യാനാണന്നും താനതിന് സദാ ബാധ്യസ്ഥനാണന്നും രാജീവ് ചന്ദ്രശേഖര്‍.

നേമം മണ്ഡലത്തിലെ കാലടി ഭാഗത്ത് മഴക്കെടുതിയില്‍ ഭാഗികമായി തകര്‍ന്ന വീടുകളുടെ പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് എത്തി വിലയിരിത്തുകയായിരുന്നു രാജീവ് ചന്ദ്രശേഖര്‍. നിര്‍മ്മാണ സ്ഥലത്ത് എത്തിയ അദ്ദേഹത്തെ നാട്ടുകാര്‍ മധുരം നല്‍കിയും ഷാള്‍ അണിയിച്ചുമാണ് സ്വീകരിച്ചത്. മഴക്കെടുതിയില്‍ പഠനോപകരണങ്ങള്‍ നഷ്ടപെട്ട ഈ വീടുകളിലെ കുട്ടികള്‍ക്ക് ബാഗും ബുക്കുകളും രാജീവ് ചന്ദ്രശേഖര്‍ നല്‍കി.

കാലടി വാര്‍ഡ് കൗണ്‍സിലറും നഗരസഭാ പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണുമായ മഞ്ജു ജി എസ് , ആറ്റുകാല്‍ വാര്‍ഡ് കൗണ്‍സിലര്‍ ശ്രുതി എന്നിവരും രാജീവ് ചന്ദ്രശേഖറിന് ഒപ്പം ഉണ്ടായിരുന്നു. ബിജെപി നേതാക്കളായ കൊളിയൂര്‍ രാജേഷ്, മുദ്ര ഉണ്ണി, സജീവ് താമരം തുടങ്ങിയവരും ഇവര്‍ക്കൊപ്പം സ്ഥലത്തുണ്ടായിരുന്നു.

By admin