കോഴിക്കോട് : സംസ്ഥാനത്ത് 13 പേര്‍ക്ക് കൂടി ഷിഗെല്ല. കോഴിക്കോട് നാല് പേര്‍ക്കും, മലപ്പുറത്തും കണ്ണൂരും മൂന്ന് പേര്‍ക്ക് വീതവും ,പാലക്കാട് രണ്ട് പേര്‍ക്കും കൊല്ലത്ത് ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
അതേസമയം, കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലുളള ചികിത്സയിലുള്ള നിപ ബാധിതന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.നിപ ബാധിതന്റെ സമ്പര്‍ക്ക പട്ടികയില്‍ ഉള്ള ആരോഗ്യപ്രവര്‍ത്തകയുടെ ഫലം നെഗറ്റീവാണ്.രോഗബാധിതന്റെ സമ്പര്‍ക്കപട്ടിയിലുണ്ടായിരുന്ന 15 പേരുടെ ഫലവും ഇതോടെ നെഗറ്റീവ് ആയി.
സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ 209 ഷിഗെല്ല രോഗബാധയാണ് റിപ്പോര്‍ട്ട് ചെയ്തത്.
സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം രൂക്ഷമാണ്.കോഴിക്കോട് പനി ബാധിച്ചു മാവൂര്‍ സ്വദേശിനി സുനിത മരിച്ചു.സൗത്ത് സുഡാനില്‍ നിന്ന് കേരളത്തില്‍ എത്തിയ സ്ത്രീയുടെ എബോള പരിശോധനാഫലം നെഗറ്റീവ് ആണ്. പകര്‍ച്ചവ്യാധി പ്രതിരോധത്തിന് അടിയന്തര രൂപരേഖ തയാറാക്കാന്‍ ഹൈപവര്‍ കമ്മറ്റി യോഗം ചേര്‍ന്നു.പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പിന്റെ മാത്രം ഉത്തരവാദിത്വമല്ലെന്ന് മന്ത്രി കെ മുരളീധരന്‍ പറഞ്ഞു.