ലഖ്‌നൗ: വമ്പൻ മതംമാറ്റ റാക്കറ്റ് നടത്തി പിടിയിലായ ഉത്തർപ്രദേശിലെ ബൽറാംപുരിലെ ‘ചങ്കൂർ ബാബ’ തന്റെ പ്രവർത്തനങ്ങൾക്കുണ്ടാക്കിയ സംഘടന ആർഎസ്എസ്സിന്റെതാണെന്ന് വ്യാജ രേഖയുണ്ടാക്കി പ്രചാരണം നടത്തി. ‘ഭാരത് പ്രതികർത്ത് സേവാ സംഘ്’ എന്ന പേരിൽ ഒരു സംഘടനയിൽ ജമാലുദ്ദീൻ സജീവമായിരുന്നു. ഈ സംഘടനയുടെ അവധിലെ ജനറൽ സെക്രട്ടറിയായിരുന്നു ഇയാൾ. ഇയാളുടെ കൂട്ടുപ്രതി ഇയ്ദുൾ ഇസ്ലാമും സംഘടനയിൽ മുഖ്യനാണ്.
സംഘനയ്‌ക്ക് ഈ പേരിട്ടത് ‘സംഘം’ എന്ന് പേരിലൂടെ തെറ്റിദ്ധരിപ്പിക്കാനായിരുന്നു. സംഘടനയുടെ ലറ്റർ പാഡിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും ചേർത്തിരുന്നു. സംഘടനയ്‌ക്ക് ആർഎസ്എസ് ആസ്ഥാനമായ നാഗ്പുരിൽ നഗരത്തിൽ കേന്ദ്രവും സ്ഥാപിച്ചു. ജമാലുദ്ദീൻ ക്രിസ്ത്യൻ സംഘടനകളുമായും സഹകരിച്ചു പ്രവർത്തിച്ചതിന്റെ രേഖകൾ ലഭിച്ചിട്ടുണ്ട്.
നേപ്പാൾ അതിർത്തിയിലുള്ള ഏഴ് ജില്ലകളിൽ പ്രവർത്തന പരിപാടികൾ ഉണ്ടായിരുന്നു. ദലിത് വിഭാഗത്തിലുള്ളവർക്കും സാമ്പത്തിക സഹായമുള്ളവർക്കും പണം നൽകി അവരെ മത പരിവർത്തനം ചെയ്യിക്കുന്നതായിരുന്നു പരിപാടി.