• Sun. Jul 6th, 2025

24×7 Live News

Apdin News

‘ജയ് ബജ്രംഗ് ബലി’ മുഴക്കി ചൈനീസ് ക്യാമ്പിലെത്തി അടിച്ച ഇന്ത്യൻ സിംഹകുട്ടികൾ :  ചൈനീസ് സൈനികരുടെ കഴുത്ത് ഒടിച്ച കമാൻഡോകൾ

Byadmin

Jul 5, 2025


ന്യൂഡൽഹി: ഗാൽവാൻ താഴ്‌വരയിലെ അക്രമാസക്തമായ സംഘർഷത്തിന്റെ കഥ ഇപ്പോൾ സിനിമയായി പുറത്തുവരുകയാണ് . ‘ധീരരായ ബിഹാറി സൈനികരുടെ’ വീരഗാഥ കേട്ടാൽ ഓരോ ഭാരതീയനും രക്തം തിളയ്‌ക്കുക തന്നെ ചെയ്യും .

ഇരു രാജ്യങ്ങളും തമ്മിലുള്ള കരാറില്‍ നിന്ന് വിപരീതമായി ഗാല്‍വാനിലെ പെട്രോളിംഗ് പോയിന്റ് 14 നിന്ന് ചൈനീസ് സൈന്യം പിന്മാറാതെ ഇന്ത്യന്‍ പ്രദേശത്തേക്ക് അതിക്രമിച്ച് കടക്കുകയായിരുന്നു. ഇത് പ്രതിരോധിക്കുന്നതിനിടെയാണ് ഇന്ത്യന്‍ സൈനികര്‍ക്ക് ജീവത്യാഗം സംഭവിച്ചത്. എണ്ണത്തില്‍ വളരെ കുറവായിരുന്നിട്ടും ഏഴ് മണിക്കൂറോളം നീണ്ട പോരാട്ടത്തിനൊടുവില്‍ ചൈനീസ് സൈന്യത്തെ പ്രദേശത്ത് നിന്ന് തുരത്താന്‍ ഇന്ത്യന്‍ സൈനികര്‍ക്കായി.

ചൈനീസ് ഭാഗത്തും നിരവധി നാശനഷ്ടം ഉണ്ടായെങ്കിലും എത്ര പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്ന കാര്യം വെളിപ്പെടുത്താന്‍ ചൈനീസ് സൈന്യം തയ്യാറായിട്ടില്ല. 50 തോളം ചൈനീസ് സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗാൽവാൻ താഴ്‌വരയിൽ ചൈനീസ് സൈന്യത്തിന് നേരെ ബീഹാർ റെജിമെന്റ് നടത്തിയ ആക്രമണം സൈനിക ചരിത്രത്തിലെ ഏറ്റവും ‘ധീരവും മാരകവും’ ആയ ആക്രമണം ആയാണ് അറിയപ്പെടുന്നത്.

ബീഹാർ റെജിമെന്റിന്റെ 16-ാം ബറ്റാലിയനിലെ കമാൻഡിംഗ് ഓഫീസർ (സിഒ), അതായത് 16 ബീഹാർ യൂണിറ്റിലെ കേണൽ ബി സന്തോഷ് ബാബു, ചൈനയുടെ വഞ്ചനയിൽ വീരമൃത്യു വരിച്ചതിനുശേഷം, അദ്ദേഹത്തിന്റെ സെക്കൻഡ് ഇൻ കമാൻഡും (2 ഐസി) രണ്ട് യുവ ഓഫീസർമാരും യൂണിറ്റിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ബീഹാർ റെജിമെന്റിലെ ശക്തരായ കമാൻഡോകളോടൊപ്പം ചൈനീസ് ക്യാമ്പ് ആക്രമിച്ചു . ഈ ധീരരായ ബിഹാറികൾ ശത്രുവിന് നേരെ ഒരു വെടിയുണ്ട പോലും വെടിവെച്ചില്ല. കാരണം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉടമ്പടി പ്രകാരം, എൽ‌എസിയുടെ രണ്ട് കിലോമീറ്ററിനുള്ളിൽ വെടിവയ്‌പ്പോ ഷെല്ലാക്രമണമോ ഉണ്ടാകരുത്.

കേണൽ സന്തോഷിന്റെ മരണത്തിനുശേഷം ഏകദേശം 300 സൈനികരും ക്യാപ്റ്റൻ ലെവൽ രണ്ട് ഓഫീസർമാരും രാത്രിയിൽ തന്നെ ചൈനീസ് ക്യാമ്പ് ആക്രമിച്ചു. പർവതത്തിൽ ഇരുന്ന ചൈനീസ് പട്ടാളക്കാർ ഇന്ത്യൻ പട്ടാളക്കാർക്ക് നേരെ കല്ലെറിഞ്ഞെങ്കിലും, ധീരരായ ബിഹാറികൾ ക്യാമ്പിലെത്തി. ‘ജയ് ബജ്രംഗ് ബലി’ എന്ന മുദ്രാവാക്യവുമായി ഇന്ത്യൻ പട്ടാളക്കാർ ചൈനീസ് ക്യാമ്പിന് നേരെ ആക്രമണം നടത്തി . ഇത്തവണ ഇന്ത്യൻ പട്ടാളക്കാർ വടികളും ബയണറ്റുകളുമായാണ് എത്തിയത്. ചൈനീസ് ക്യാമ്പിൽ പരിഭ്രാന്തി പടർന്നു. മണിക്കൂറുകളോളം പോരാട്ടം തുടർന്നു.

കമാൻഡോകൾ കുറഞ്ഞത് 15 ചൈനീസ് സൈനികരുടെ കഴുത്ത് ഒടിച്ചുവെന്നും, അവർ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചുവെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. ഇന്ത്യൻ, ചൈനീസ് സൈനികരുടെ ഭാരത്താൽ ചൈനീസ് ക്യാമ്പ് സ്ഥാപിച്ചിരുന്ന കുന്ന് ഇടിഞ്ഞുവീണു. അതോടൊപ്പം, ഇരുവശത്തുമുള്ള സൈനികർ തണുത്ത ഗാൽവാൻ നദിയിലേക്ക് വീണു. ഇന്ത്യൻ സൈന്യത്തിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം, ഗാൽവാൻ താഴ്‌വരയിലെ അക്രമാസക്തമായ സംഘർഷത്തിൽ കേണൽ സന്തോഷ് ബാബു ഉൾപ്പെടെ ആകെ 20 സൈനികർ വീരമൃത്യു വരിച്ചു. ഏകദേശം 18 ഇന്ത്യൻ സൈനികർക്ക് ഗുരുതരമായി പരിക്കേറ്റു. 58 സൈനികർക്ക് നിസ്സാര പരിക്കേറ്റു.

കുറഞ്ഞത് 40 ചൈനീസ് സൈനികർക്ക് ജീവൻ നഷ്ടപ്പെടുകയും 150 സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗാൽവാൻ നദിയുടെ ഒഴുക്ക് തടഞ്ഞുകൊണ്ടാണ് നിരവധി ചൈനീസ് സൈനികരുടെ മൃതദേഹങ്ങൾ പുറത്തെടുത്തത്. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ ചൈനീസ് സൈന്യത്തിന് ഹെലികോപ്റ്ററുകൾ വിന്യസിക്കേണ്ടിവന്നു. ഇന്ത്യൻ സർക്കാർ മന്ത്രിയും മുൻ കരസേനാ മേധാവിയുമായ ജനറൽ വി.കെ. സിംഗ് തന്നെ ചൈനീസ് സൈന്യത്തിനുണ്ടായ വലിയ നഷ്ടം സ്ഥിരീകരിച്ചിട്ടുണ്ട്.

ബീഹാർ റെജിമെന്റിന്റെ ധീരതയെയും ധൈര്യത്തെയും അഭിവാദ്യം ചെയ്യുന്നതിനായി, കരസേനയുടെ നോർത്തേൺ കമാൻഡ് ‘കരം ഹീ ധരം’ എന്ന പേരിൽ ഒരു വീഡിയോ പുറത്തിറക്കി, ഇത് ബീഹാർ റെജിമെന്റിന്റെ മുദ്രാവാക്യമാണ്. ചൊവ്വാഴ്ചയാണ് ഇന്ത്യൻ സൈന്യം ചൈനീസ് ക്യാമ്പ് നശിപ്പിച്ച് ചൈനീസ് സൈന്യത്തിന്റെ നട്ടെല്ല് തകർത്തത്. ചൊവ്വാഴ്ച ബജ്‌റംഗ് ബലി ദിനമാണ്, ‘ജയ് ബജ്‌റംഗ് ബലി’ എന്നത് ബീഹാർ റെജിമെന്റിന്റെ മുദ്രാവാക്യവുമാണ്



By admin