ന്യൂദല്‍ഹി: അമേരിക്കന്‍ വിദേശകാര്യമന്ത്രി മാര്‍ക്കോ റൂബിയോയെ വിമാനത്താവളത്തില്‍ എതിരേല്‍ക്കാന്‍ ചെല്ലാതെ പകരം വിദേശകാര്യ സെക്രട്ടറിയെ അയച്ചത് ബോധപൂര്‍വ്വമാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ന്യൂദല്‍ഹിയില്‍ വിമാനമിറങ്ങാതെ നേരെ കൊല്‍ക്കൊത്തയിലെ മദര്‍ തെരേസയുടെ സ്ഥാപനമായ മിഷനറീസ് ഓഫ് ചാരിറ്റിയിലേക്ക് നേരിട്ട് പോയ മാര്‍ക്കോ റൂബിയോയുടെ തീരുമാനം ജയശങ്കറെ ചൊടിപ്പിച്ചിരിക്കാമെന്നാണ് വിലയിരുത്തല്‍.
ഇന്ത്യയിലേക്ക് എന്‍ജിഒ സംഘടനകള്‍ക്ക് നല്‍കിവരുന്ന വിദേശഫണ്ടുകളുടെ പേരില്‍ മതപരിവര്‍ത്തനവും രാഷ്‌ട്രീയ അട്ടമറികളുമാണ് നടക്കുന്നതെന്ന കണ്ടെത്തലാണ് ഇന്‍റലിജന്‍സ് ഏജന്‍സികള്‍ കണ്ടെത്തിയിരിക്കുന്നത്. അതിനാല്‍ വിദേശ ഫണ്ടുകളുടെ ഇന്ത്യയിലേക്കുള്ള വരവ് നിയന്ത്രിച്ചേ മതിയാവൂ എന്ന് ഇന്ത്യ കരുതുന്നു. ഇത് വലിയൊരു സംഘട്ടനത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചേക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ കണക്കുകൂട്ടുന്നു.
ഇന്ത്യയിലെ മതപരിവര്‍ത്തനത്തിന്റെ കേന്ദ്രമായ കൊല്‍ക്കത്തയിലെ മിഷണറീസ് ഓഫ് ചാരിറ്റിയിലേക്ക് അമേരിക്കയില്‍ നിന്നും അമേരിക്കയുടെ വിദേശകാര്യസെക്രട്ടറി നേരിട്ട് വിമാനമിറങ്ങുന്നതിന് പിന്നില്‍ വ്യക്തമായ സന്ദേശമുണ്ടെന്നാണ് കരുതപ്പെടുന്നത്. അത് അമേരിക്കയില്‍ നിന്നുള്ള വിദേശസംഭാവനകള്‍ നിര്‍ബാധം തുടരാന്‍ അനുവദിക്കണമെന്ന സന്ദേശം ഇന്ത്യയ്‌ക്ക് നല്‍കാന്‍ വേണ്ടിത്തന്നെയാണെന്ന് കേരളത്തിലെ മലയാള മനോരമ പത്രം ഉള്‍പ്പെടെ നിരവധി ക്രിസ്തീയ മാധ്യമഗ്രൂപ്പുകള്‍ പരസ്യമായി വിലയിരുത്തിയിരുന്നു. അമേരിക്കയില്‍ നിന്നാണ് ഇന്ത്യയിലെ ഇവാഞ്ചലിസ്റ്റ് ഗ്രൂപ്പുകള്‍ക്ക് വന്‍തോതില്‍ സംഭാവനകള്‍ എത്തുന്നത്. യഹോവ ഗ്രൂപ്പ്, പെന്തകോസ്ത് തുടങ്ങിയ ഇവാഞ്ചലിക്കല്‍ ഗ്രൂപ്പ് തുടങ്ങിയ നൂറായിരം ഇവാഞ്ചലിക്കല്‍ ഗ്രൂപ്പുകള്‍ ഇന്ത്യയിലെ ദാരിദ്ര്യം മുതലെടുത്ത് നിരവധി പേരെ മതംമാറ്റാനാണ് ഈ തുക വിനിയോഗിക്കുന്നത്. മതപരിവര്‍ത്തനം എന്ന പ്രക്രിയ അനുവദിക്കാന്‍ കഴിയില്ല എന്ന നിലപാട് ഇന്ത്യയില്‍ ശക്തമായി ഉയരുകയാണ്. എന്നാല്‍ ഇതിനെതിരാണ് അമേരിക്ക എന്ന സന്ദേശമാണ് മാര്‍ക്കോ റൂബിയോ മദര്‍തെരേസയുടെ മഠത്തിലേക്ക് നേരിട്ട് സന്ദര്‍ശനം നടത്തിയത് വഴി പറഞ്ഞതെന്നാണ് ഒരു വിഭാഗത്തിന്റെ വിലയിരുത്തല്‍. എന്തായാലും അതിന് ശേഷം ദല്‍ഹിയില്‍ വിമാനമിറങ്ങിയ മാര്‍ക്കോ റൂബിയോയെ സ്വീകരിക്കാന്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി ജയശങ്കര്‍ എത്തിയില്ലെന്നതും ഇന്ത്യ നല്‍കുന്ന വ്യക്തമായ സന്ദേശം തന്നെയാണെന്നും പറയപ്പെടുന്നു.