• Sat. Aug 1st, 2026

24×7 Live News

Apdin News

ജലനിരപ്പ് ഉയര്‍ന്നു: കക്കയം അണക്കെട്ടില്‍ ബ്ലു അലര്‍ട്ട്

Byadmin

Aug 1, 2026



കോഴിക്കോട് : കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ കക്കയം അണക്കെട്ടില്‍ ബ്ലു അലര്‍ട്ട് പ്രഖ്യാപിച്ചു. ജല നിരപ്പ് ഇനിയും ഉയര്‍ന്നാല്‍ അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്താനാണ് തീരുമാനം. ജല നിരപ്പ് നിലവില്‍ 755.50 മീറ്റര്‍ ആയി ഉയര്‍ന്ന സാഹചര്യത്തിലാണ് ബ്ലു അലര്‍ട്ട് പ്രഖ്യാപിച്ചത്.

ഇടുക്കി അണക്കെട്ടിന്റെ ഡൈവേര്‍ഷന്‍ ഡാമുകളായ കല്ലാര്‍, ഇരട്ടയാര്‍ ഡാമുകള്‍ നിറഞ്ഞു. ഇതോടെ കല്ലാര്‍കുട്ടി അണക്കെട്ടിന്റെ 5 ഷട്ടറുകളും തുറന്നു. സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.

അപകടനിലയിലെത്തിയതിനെ തുടര്‍ന്ന് കെഎസ്ഇബിയുടെ ലോവര്‍ പെരിയാര്‍, പെരിങ്ങല്‍കുത്ത് ഡാമുകള്‍ക്ക് റെഡ്അലര്‍ട്ട് നല്‍കി.ജലനിരപ്പ് ഉയര്‍ന്നതോടെ തിരുവനന്തപുരം നെയ്യാര്‍ ഡാമിന്റെ നാല് ഷട്ടറുകളും 20 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി. അരുവിക്കര ഡാമിന്റെ ഷട്ടറുകളും രണ്ടു മുതല്‍ അഞ്ചു വരെ സെന്റീമീറ്റര്‍ വരെ ഉയര്‍ത്തി.പേപ്പാറ ഡാമിന്റെ ഷട്ടറുകളും ഉയര്‍ത്തി.പത്തനംതിട്ട ജില്ലയിലെ അണക്കെട്ടുകളും തുറക്കേണ്ട സാഹചര്യമാണെമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.മൂഴിയാര്‍ അണക്കെട്ടില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

 

By admin