• Fri. Oct 16th, 2026

24×7 Live News

Apdin News

ജസ്റ്റിൻ സെൽവരാജ് എങ്ങനെ എസ്.ജെ. സൂര്യയായി? പേരുമാറ്റത്തിന് പിന്നിലെ ആ ‘മണിരത്നം റഫറൻസ്’ തുറന്ന് പറഞ്ഞ് താരം

Byadmin

Oct 16, 2026


സംവിധായകനായും അഭിനേതാവായും തമിഴ് സിനിമാ ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് എസ്.ജെ. സൂര്യ. അജിത് കുമാറിന്റെ ‘വാലി’, വിജയ്‌യുടെ ‘ഖുഷി’ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ സംവിധാനരംഗത്ത് ശ്രദ്ധേയനായ അദ്ദേഹം, ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും തിരക്കുള്ള നടന്മാരിൽ ഒരാളാണ്.

ഇപ്പോഴിതാ തന്റെ യഥാർത്ഥ പേരായ ‘ജസ്റ്റിൻ സെൽവരാജ്’ മാറ്റി ‘എസ്.ജെ. സൂര്യ’ എന്നാക്കി മാറ്റിയതിന് പിന്നിലെ രസകരമായ കഥ വെളിപ്പെടുത്തുകയാണ് താരം. ബിഹൈൻഡ്‌വുഡ്‌സ് ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ ഓർമ്മകൾ പങ്കുവെച്ചത്.

വസന്ത് സാറിന്റെ ചോദ്യവും മണിരത്നം കണക്ഷനും

സംവിധായകൻ വസന്തിന്റെ അസിസ്റ്റന്റായി ‘ആസൈ’ എന്ന ചിത്രത്തിൽ പ്രവർത്തിക്കുമ്പോഴാണ് സംഭവം. അന്ന് ‘ജസ്റ്റിൻ സെൽവരാജ്’ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്.

“ആസൈ സിനിമയുടെ സെറ്റിൽ വെച്ച് വസന്ത് സാറിന് എന്റെ പേര് വിളിക്കാൻ പ്രയാസമായിരുന്നു. ‘ഡേയ്… നിന്റെ പേരെന്താ?’ എന്ന് ചോദിച്ചപ്പോൾ ‘ജസ്റ്റിൻ’ എന്ന് ഞാൻ പറഞ്ഞു. ‘എടാ അതൊരു സ്റ്റണ്ട് മാസ്റ്ററുടെ പേരല്ലേ, എം.ജി.ആറിന്റെ ഫൈറ്റ് മാസ്റ്ററുടെ പേരും ജസ്റ്റിൻ എന്നായിരുന്നു.

നിന്നെ എങ്ങനെ അങ്ങനെ വിളിക്കും?’ എന്ന് അദ്ദേഹം ചോദിച്ചു. തുടർന്ന് മാറ്റി വിളിക്കാൻ പത്ത് പേരുകൾ എഴുതിക്കൊണ്ടുവരാൻ എന്നോട് ആവശ്യപ്പെട്ടു.” – എസ്.ജെ. സൂര്യ ഓർക്കുന്നു.

മണിരത്നം സിനിമകളുടെ വലിയ ആരാധകനായ വസന്ത് സാറിനായി, മണിരത്നം ചിത്രങ്ങളിലെ നായകന്മാരുടെ പേരുകളുടെ ഒരു ലിസ്റ്റാണ് താൻ തയ്യാറാക്കിയതെന്ന് സൂര്യ പറഞ്ഞു. ‘ദളപതി’ എന്ന ചിത്രത്തിൽ സൂപ്പർസ്റ്റാർ രജനികാന്ത് അവതരിപ്പിച്ച ‘സൂര്യ’ എന്ന കഥാപാത്രത്തിന്റെ പേരും ആ ലിസ്റ്റിൽ ഉണ്ടായിരുന്നു.

‘എന്നടാ സൂര്യ…’: പേരുമാറ്റം അപ്രതീക്ഷിതം

ആ കടലാസ് വസന്ത് സാറിന്റെ ഭാര്യയുടെ കയ്യിൽ കൊടുത്ത് ഏൽപ്പിച്ച ശേഷം അടുത്ത ദിവസം രാവിലെ തന്നെ അദ്ദേഹം വീട്ടിലെത്തി.

“രാവിലെ കതക് തുറന്ന് എന്നെ കണ്ട ഉടനെ വസന്ത് സാർ ചോദിച്ചു, ‘എന്നടാ സൂര്യ? ഇനി മുതൽ നിന്റെ പേര് ഇതാണ്’ എന്ന്.

അങ്ങനെയാണ് ജസ്റ്റിൻ സെൽവരാജ്, എസ്.ജെ. സൂര്യ ആകുന്നത്. അന്ന് രജനി സാറിന്റെ കഥാപാത്രത്തിന്റെ പേര് സെലക്ട് ചെയ്ത ഞാൻ, ഇന്ന് രജനി സാറിന്റെ കൂടെ തന്നെ അഭിനയിക്കുന്നുവെന്നത് വലിയ സന്തോഷമാണ്.” എന്ന് എസ്.ജെ. സൂര്യ കൂട്ടിച്ചേർത്തു.







By admin