• Fri. Oct 16th, 2026

24×7 Live News

Apdin News

ഞങ്ങൾ അവനെ കൊന്നു; ചാമ്പ്യൻസ് ലീഗിലെ അവിശ്വസനീയ വിജയത്തിന് ശേഷം റോമ താരത്തോട് സഹതാപം പ്രകടിപ്പിച്ച് മൗറീഞ്ഞോ!

Byadmin

Oct 16, 2026


യുവേഫ ചാമ്പ്യൻസ് ലീഗിൽ എ.എസ്. റോമയ്‌ക്കെതിരെ നടന്ന ആവേശപ്പോരാട്ടത്തിൽ 4-3ന്റെ അവിശ്വസനീയ തിരിച്ചു വരവ് നടത്തി വിജയം നേടി റയൽ മാഡ്രിഡ്.

മത്സരത്തിൽ രണ്ടാം പകുതിയിൽ 3-1ന് പിന്നിലായിരുന്ന ലോസ് ബ്ലാങ്കോസ്, അവസാന മിനിറ്റുകളിൽ തുടരെ മൂന്ന് ഗോളുകൾ അടിച്ചുകൂട്ടിയാണ് വിജയം പിടിച്ചെടുത്തത്.

മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കവെ റോമ ഡിഫൻഡർ മാരിയോ ഹെർമോസോയോട് തനിക്ക് വലിയ സഹതാപം തോന്നുന്നുണ്ടെന്ന് റയൽ മാഡ്രിഡ് പരിശീലകൻ ജോസ് മൗറീഞ്ഞോ പ്രതികരിച്ചു.

വലതു വിങ്ങിൽ റയൽ മാഡ്രിഡിനായി തകർപ്പൻ പ്രകടനം പുറത്തെടുത്ത ഫോർവേഡ് യാൻ ഡിയോമാണ്ടെയെ തടയാൻ ഹെർമോസോ ശരിക്കും പാടുപെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

മൗറീഞ്ഞോ ആമസോൺ പ്രൈം വീഡിയോ ഇറ്റാലിയയോട് പറഞ്ഞത്:

“പാവം മാരിയോ ഹെർമോസോ, അയാൾക്ക് യാൻ ഡിയോമാണ്ടെയുമായി 70 മിനിറ്റോളം പോരാടേണ്ടി വന്നു. ഞങ്ങൾ ശരിക്കും അവനെ കൊന്നു എന്ന് തന്നെ പറയാം. അതിന് ശേഷമാണ് കൗലിയരാകിസ് കളത്തിലിറങ്ങിയത്.

അദ്ദേഹത്തിന് പോലും അതിൽ കൂടുതൽ ഒന്നും ചെയ്യാൻ കഴിയുമായിരുന്നു എന്ന് ഞാൻ കരുതുന്നില്ലെന്ന് മൗറീനോ കൂട്ടിച്ചേർത്തു.”

റോമയിലേക്കുള്ള തിരിച്ചുവരവ്

ഈ സീസൺ ചാമ്പ്യൻസ് ലീഗിൽ റയലിന്റെ തുടർച്ചയായ രണ്ടാം വിജയമാണിത്. 2022-ൽ റോമയെ യൂറോപ്പ കോൺഫറൻസ് ലീഗ് കിരീടത്തിലേക്ക് നയിച്ച്, ക്ലബ്ബിന്റെ 14 വർഷത്തെ കിരീടവരൾച്ചയ്ക്ക് വിരാമമിട്ട മൗറീഞ്ഞോയ്ക്ക് റോമയിലേക്കുള്ള ഈ തിരിച്ചുവരവ് ഏറെ വൈകാരികമായിരുന്നു.

മത്സരത്തിൽ കാർലോസ് എസ്പി റയലിന്റെ തിരിച്ചുവരവ് ഗോൾ നേടുന്നതിന് തൊട്ടുമുമ്പാണ് റോമ ഹെർമോസോയ്ക്ക് പകരം കോൺസ്റ്റാന്റിനോസ് കൗലിയറാക്കിസിനെ കളത്തിലിറക്കിയത്. തുടർന്ന് എൻഡ്രിക്, അന്റോണിയോ റൂഡിഗർ എന്നിവരും റയലിനായി ലക്ഷ്യം കണ്ടു.

വരാനിരിക്കുന്ന ഞായറാഴ്ച ലാ ലിഗയിൽ സെവില്ലയെ നേരിടുന്ന റയൽ മാഡ്രിഡ്, അടുത്ത ബുധനാഴ്ച സാൻറിയാഗോ ബെർണബ്യൂവിൽ വെച്ച് ആർ.ബി. ലീപ്സിഗിനെയും നേരിടും.







By admin