• Sat. Sep 26th, 2026

24×7 Live News

Apdin News

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

Byadmin

Sep 26, 2026


ആലപ്പുഴ: ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.ആലപ്പുഴ വിശാല ജില്ലാ സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി. സുധാകരനെ കുറിച്ച് സംസാരിച്ച് കൂടുതല്‍ അവസരവും മാധ്യമങ്ങള്‍ക്ക് മുന്നില്‍ സ്ഥാനവും നല്‍കേണ്ടെന്നും പറഞ്ഞു. പൂര്‍ണമായും അവസാനിപ്പിച്ച വിഷയമാണ് സുധാകരന്റേത് .

തിരുത്തല്‍ രേഖ അടങ്ങിയ മാര്‍ഗരേഖ പിണറായി വിജയന്‍ അവതരിപ്പിച്ചു. എം വി ഗോവിന്ദനെതിരായ ശാസന കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്തു. ആലപ്പുഴയില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളില്‍ ഗുരുതര വീഴ്ചയുണ്ടായി.
എസ്എന്‍ഡിപി, കെപിഎംഎസ് സംഘടനകള്‍ക്ക് ശക്തമായ സ്വാധീനമുള്ള ജില്ലയായിട്ടും വേണ്ട രീതിയില്‍ പരിഗണിച്ചില്ലെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.അമ്പലപ്പുഴ തോല്‍വി ഗൗരവതരം.ആലപ്പുഴ, കുട്ടനാട്, കായംകുളം ഏരിയ കമ്മറ്റികളിലെ വിഭാഗീയത പരിഹരിക്കാനും നിര്‍ദേശമുണ്ട്.

എസ്എന്‍ഡിപി യോഗത്തെ ഒപ്പം നിര്‍ത്തണമെന്ന് പറയുമ്പോഴും വെള്ളാപ്പള്ളി നടേശന്റെ പേരെടുത്ത് പറയുന്നില്ല. സഹകരണ ബാങ്കുകളിലെ മോശം പ്രവണതകള്‍ ആലപ്പുഴയിലുമുണ്ട്. ഇത് സാധാരണക്കാരായ ജനങ്ങളെ പാര്‍ട്ടിയില്‍ നിന്ന് അകറ്റുന്നതാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ച ഞായറാഴ്ചയും തുടരും.

 



By admin