കണ്ണൂര്‍: പയ്യന്നൂരില്‍ പൊലീസിന്റെ മിന്നല്‍ പരിശോധനയില്‍ ജ്യോതിഷാലയത്തില്‍ നിന്നും കഞ്ചാവ് പിടികൂടി.’ഓപ്പറേഷന്‍ തൂഫാന്റെ’ ഭാഗമായ പരിശോധനയില്‍ പയ്യന്നൂര്‍ നഗരത്തിലെ പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ ജ്യോതിഷാലയത്തിലാണ് പൊലീസും ലഹരിവിരുദ്ധ സ്‌ക്വാഡും സംയുക്തമായി റെയ്ഡ് നടത്തിയത്.
പയ്യന്നൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ പിവി അനുശ്രീയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ജില്ലാ ലഹരിവിരുദ്ധ സ്‌പെഷ്യല്‍ സ്‌ക്വാഡായ ഡാന്‍സാഫും ചേര്‍ന്നാണ് പരിശോധന നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ജ്യോത്സ്യന്‍ കാങ്കോല്‍ വടശേരി പെരികമന ഇല്ലം പി. ശ്രീനാഥി (40)നെതിരെ പയ്യന്നൂര്‍ പൊലീസ് കേസെടുത്തു.
നഗരത്തിലെ ജ്യോതിഷാലയത്തില്‍ വില്‍പനയ്‌ക്കായി കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള മുറിയിലെ ചുമരലമാരയ്‌ക്കുള്ളില്‍ പ്ലാസ്റ്റിക് കവറിലാക്കി സൂക്ഷിച്ച നിലയിലാണ് 5.77 ഗ്രാം കഞ്ചാവ് കണ്ടെടുത്തത്.