• Mon. Jul 7th, 2025

24×7 Live News

Apdin News

ഞാവല്‍പ്പഴമെന്ന് കരുതി കഴിച്ചു; കോഴിക്കോട് വിഷക്കായ കഴിച്ച വിദ്യാര്‍ഥി ചികിത്സയില്‍

Byadmin

Jul 7, 2025


കോഴിക്കോട്: താമരശ്ശേരിയില്‍ അബദ്ധത്തില്‍ വിഷക്കായ കഴിച്ച് വിദ്യാര്‍ഥി ആശുപത്രിയില്‍. ഞാവല്‍പ്പഴമെന്ന് കരുതിയാണ് കുട്ടി വിഷക്കായ കഴിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിദ്യാര്‍ഥി ആശുപത്രിയില്‍ ചികിത്സയിലാണ്.

വിഷക്കായ കഴിച്ചതിന് പിന്നാലെ കുട്ടിയുടെ ചുണ്ട് തടിച്ചു വീര്‍ക്കുകയും ചെയ്തു. താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് നിലവില്‍ കാര്യമായ ആരോഗ്യപ്രശ്‌നമില്ല.

കഴിഞ്ഞ ദിവസവും ഇതേ മരത്തില്‍ നിന്നുള്ള കായ കഴിച്ച രണ്ട് കുട്ടികള്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഞാവല്‍പ്പഴത്തിന്റെ സമയമാണിത്. അതുകൊണ്ട് ഞാവല്‍പ്പഴമാണ് എന്ന് കരുതി കഴിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന മുന്നറിയിപ്പ്.

By admin