വാഷിംഗ്ടൺ : യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കെടുത്ത വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്‌സ് ഡിന്നറിനിടെ (WHCA) വെടിവെപ്പ്. വാഷിംഗ്ടൺ ഹിൽട്ടൺ ഹോട്ടലിൽ നടന്ന പരിപാടിക്കിടെയാണ് സംഭവം. ബോൾ റൂമിന് തൊട്ടുമുകളിലുള്ള മുറിയിൽ വെടിവയ്‌പ്പ് ഉണ്ടായ ഉടൻ തന്നെ സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ ട്രംപിനെ വേദിയിൽ നിന്ന് ഒഴിപ്പിച്ചു.
ട്രംപിന് തൊട്ടുമുന്നിൽ വെടിവയ്‌പ്പ് നടക്കുന്നത് സോഷ്യൽമീഡിയയിൽ വൈറലാകുന്ന വീഡിയോയിൽ കാണാം.
ഇത് ഒരു വലിയ സുരക്ഷാ വീഴ്ചയായി കണക്കാക്കപ്പെടുന്നു. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ഭാര്യ മെലാനിയ ട്രംപും ട്രംപിനൊപ്പം ഉണ്ടായിരുന്നു.
ട്രംപ് വേദിയിൽ ഇരിക്കുമ്പോൾ പെട്ടെന്ന് വെടിവയ്‌പ്പ് ഉണ്ടായി. സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ അദ്ദേഹത്തെ വളഞ്ഞു.
#WATCH | US President Donald Trump and First Lady Melania Trump rushed out of the White House Correspondents’ Dinner after shots were reportedly fired at the event.
(Source: Unrestricted Pool via Reuters) pic.twitter.com/Ulm93FCTM1
— ANI (@ANI) April 26, 2026
ഹോട്ടലിൽ പരിഭ്രാന്തി പരത്തി വെടിയൊച്ചയുടെ ശബ്ദം ഉയർന്നു. മാധ്യമപ്രവർത്തകരും അതിഥികളും മേശകൾക്കടിയിൽ ഒളിച്ചിരുന്നു. സുരക്ഷാ ഏജൻസികൾ വേഗത്തിൽ പ്രവർത്തിക്കുകയും പിന്നാലെ ഹോട്ടൽ ഒഴിപ്പിക്കുകയും ചെയ്തു. ആക്രമണകാരിയെന്ന് സംശയിക്കുന്നയാളെ സംഭവസ്ഥലത്ത് തന്നെ വധിച്ചു. ട്രംപ് സുരക്ഷിതനാണ്.
സംഭവത്തെത്തുടർന്ന്, സുരക്ഷാ ഉദ്യോഗസ്ഥർ ഹിൽട്ടൺ ഹോട്ടലും പരിസര പ്രദേശങ്ങളും മുഴുവൻ വളഞ്ഞു.സുരക്ഷാ ഉദ്യോഗസ്ഥർ എല്ലാ ദൃശ്യങ്ങളും പരിശോധിച്ചുവരികയാണ്. ട്രംപിനെയും മെലാനിയ ട്രംപിനെയും സുരക്ഷിതമായി വൈറ്റ് ഹൗസിലേക്ക് മാറ്റുകയും ചെയ്തു.