ന്യൂഡല്‍ഹി: ഡല്‍ഹി-എന്‍സിആര്‍ മേഖലയില്‍ ഭൂചലനം അനുഭവപ്പെട്ടതിനെ തുടര്‍ന്ന്് താമസക്കാര്‍ വീടിന് പുറത്തേക്ക് ഇറങ്ങിയോടി. ഇന്ന് രാവിലെ 9.30 യോടെയാണ് സെക്കന്റുകള്‍ മാത്രം നീണ്ടുനില്‍ക്കുന്ന ഭൂചലനം അനുഭവപ്പെട്ടത്.
ഡല്‍ഹിയിലും ദേശീയ തലസ്ഥാന മേഖലയുടെ തൊട്ടടുത്ത മറ്റ് ഭാഗങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഭൂകമ്പത്തിന്റെ തീവ്രത അളക്കുന്ന റിക്ടര്‍ സ്‌കെയിലില്‍ ഏകദേശം 4.1 ആയിരുന്നു ഭൂകമ്പത്തിന്റെ തീവ്രത.
ഭൂചലനം സെക്കന്റുകള്‍ മാത്രമാണ് നീണ്ടു നിന്നത്. ഡല്‍ഹിയില്‍ നിന്നും 60 കിലോമീറ്റര്‍ അകലെ ഹരിയാനയിലെ റോഹ്തക്കിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് കണക്കാക്കുന്നത്. കാര്യമായ നാശനഷ്ടമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.