മോഹന്‍ലാല്‍ നായകനായ ദേവാസുരം എന്ന സിനിമയിലെ മുണ്ടയ്‌ക്കല്‍ ശേഖരനെ ആര്‍ക്കും എളുപ്പത്തില്‍ മറക്കാന്‍ പറ്റില്ല. അത്രയ്‌ക്ക് തന്മയത്വത്തോടെ വില്ലനായ മുണ്ടയ്‌ക്കല്‍ ശേഖരനെ അവതരിപ്പിച്ച നടന്‍ നെപ്പോളിയന്‍ ഇന്ന് സ്വന്തം മകന്‍ ധനുഷിന് വേണ്ടി തന്റെ ജീവിതം ഉഴിഞ്ഞുവെയ്‌ക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നു.
മസ്കുലർ ഡിസ്ട്രോഫി എന്ന അപൂർവ രോഗാവസ്ഥയുള്ള മകന് മികച്ച പരിചരണവും സ്വതന്ത്രമായി സഞ്ചരിക്കാനുള്ള സൗകര്യങ്ങളും ഉറപ്പാക്കുക എന്ന ഉദ്ദേശ്യത്തടെ നാട്ടിലെ എല്ലാം വിറ്റ് അമേരിക്കയിലേക്ക് താമസവുംമാറ്റി.
അമേരിക്കയിലെ ജീവിതത്തിനിടയിലും സിനിമയുമായുള്ള ബന്ധം നെപ്പോളിയൻ ഉപേക്ഷിച്ചിട്ടില്ല. മക്കളുടെ നിർബന്ധത്തെത്തുടർന്ന് ആറു വർഷത്തെ ഇടവേളയ്‌ക്കുശേഷം ‘അമേരിക്കൻ ആവി’ എന്ന ചിത്രം അമേരിക്കയില്‍വെച്ച് പൂർത്തിയാക്കി. ഇന്ത്യയില്‍നിന്ന് കലാകാരന്മാരെ വിസയെടുത്ത് കൊണ്ടുപോകുന്നതിലെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാൻ അവിടെയുള്ള ഇരുനൂറോളം പുതുമുഖങ്ങളെ അണിനിരത്തിയാണ് 75 ദിവസംകൊണ്ട് ചിത്രം പൂർത്തിയാക്കിയത്.
അന്ന് ഡിഎംകെ നേതാവ് കരുണാനിധി നെപ്പോളിയന് തമിഴ്നാട്ടില്‍ മന്ത്രിസ്ഥാനം വര വാഗ്ദാനം ചെയ്തിരുന്നു. “ഒരു തട്ടില്‍ മന്ത്രിസ്ഥാനവും കരിയറും, മറുതട്ടില്‍ മകനും വന്നപ്പോള്‍ എനിക്ക് മകനാണ് പ്രധാനം എന്ന് തോന്നി” എന്നാണ് വാഗ്ദാനം ചെയ്ത മന്ത്രിസ്ഥാനം തിരസ്കരിക്കാനുള്ള കാരണമായി നെപ്പോളിയന്‍ ചൂണ്ടിക്കാട്ടുന്നത്.
വീല്‍ചെയറില്‍ സഞ്ചരിക്കുന്നവർക്ക് പരസഹായമില്ലാതെ വിവിധ സ്ഥലങ്ങളിലെത്താൻ സൗകര്യമുള്ള അന്തരീക്ഷമാണ് അമേരിക്കയിലേക്ക് മാറാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. കുടുംബത്തിന്റെ ഈ സന്തോഷത്തെയാണ് തനിക്ക് ലഭിച്ച ഏറ്റവും വലിയ അവാർഡായി അദ്ദേഹം കാണുന്നത്.
കര്‍ഷക ദമ്പതികളുടെ മകനായി ജനിച്ച നെപ്പോളിയന്‍ അമേരിക്കയില‍് കൃഷി ചെയ്യുന്നുണ്ട്. അതിനായി 300 ഏക്കര്‍ ഫാം ഹൗസ് വാങ്ങിയിട്ടുണ്ട്. “ഒരു തട്ടില്‍ മന്ത്രിസ്ഥാനവും കരിയറും, മറുതട്ടില്‍ മകനും വന്നപ്പോള്‍ എനിക്ക് മകനപ്പുറം വലുതായി മറ്റൊന്നും തോന്നിയില്ല” എന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ആ തീരുമാനത്തിന്റെ ആഴം വ്യക്തമാക്കുന്നു.
അന്ന് എട്ടാം ക്ലാസില്‍ പഠിച്ചിരുന്ന ധനുഷിന് ഇപ്പോള്‍ 28 വയസ്സായി. പതിനേഴു വയസ്സിനപ്പുറം ജീവിക്കില്ലെന്ന് ഡോക്ടർമാർ പറഞ്ഞിരുന്ന സാഹചര്യത്തില്‍നിന്ന് സ്നേഹവും പരിചരണവും നിറഞ്ഞ ജീവിതത്തിലേക്ക് മകൻ എത്തിയതാണ് നെപ്പോളിയന്റെ ഏറ്റവും വലിയ സന്തോഷം.