• Sat. Aug 22nd, 2026

24×7 Live News

Apdin News

ഡോ. എസ്. സോമനാഥ് ആര്‍ബിഐ സെന്‍ട്രല്‍ ബോര്‍ഡില്‍

Byadmin

Aug 22, 2026


ന്യൂദല്‍ഹി: ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ. എസ്. സോമനാഥിനെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെന്‍ട്രല്‍ ബോര്‍ഡിലേക്ക് നിയമിച്ചു. പാര്‍ട്ട് ടൈം, നോണ്‍- ഒഫീഷ്യല്‍ ഡയറക്ടറായി നാല് വര്‍ഷത്തേക്കാണ് നിയമനം. ആര്‍ബിഐയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

2025 ജനുവരിയിലാണ് ഡോ. എസ്. സോമനാഥ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് വിരമിക്കുന്നത്. ശേഷം കര്‍ണാടക ചാണക്യ സര്‍വകലാശാല ചാന്‍സലറായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. ബഹിരാകാശ ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും ഏറെ പരിചയസമ്പത്തുള്ള സോമനാഥിന്റെ നിയമനം ആര്‍ബിഐയുടെ നയപരമായ തീരുമാനങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് കൂടാതെ മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയെയും ആര്‍ബിഐ സെന്‍ട്രല്‍ ബോര്‍ഡില്‍ നോണ്‍-ഓഫീഷ്യല്‍ ഡയറക്ടറായി വീണ്ടും നിയമിച്ചിട്ടുണ്ട്. നാല് വര്‍ഷത്തേക്കാണ് വീണ്ടും നിയമനം.

ഇന്ത്യന്‍ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്‌സ് സര്‍വീസിലെ വിരമിച്ച ഉദ്യോഗസ്ഥ രേവതി അയ്യര്‍, റിസര്‍ച്ച് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഫോര്‍ ഡെവലപ്പിങ് കണ്‍ട്രീസ് (ആര്‍ഐഎസ്) ഡയറക്ടര്‍ ജനറല്‍ സച്ചിന്‍ ചതുര്‍വേദി എന്നിവരെയും ആര്‍ബിഐ സെന്‍ട്രല്‍ ബോര്‍ഡിലേക്ക് നിയമിച്ചിട്ടുണ്ട്. രേവതി അയ്യര്‍ നേരത്തെ ഡെപ്യൂട്ടി കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (ഡെപ്യൂട്ടി സിഎജി) പദവി വഹിച്ചിട്ടുള്ളതാണ്.



By admin