കോട്ടയം : പാമ്പാടിയിൽ നിയന്ത്രണം നഷ്ടമായ സ്വകാര്യ ബസ് ഓട്ടോ സ്റ്റാൻഡിലേക്ക് ഇടിച്ചു കയറി. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഡ്രൈവർ കുഴഞ്ഞു വീണതാണ് ബസിന് നിയന്ത്രണം നഷ്ടമാകാൻ കാരണം. അപകടത്തിൽ ആർക്കും പരുക്കില്ല.
ബസ് ഡ്രൈവറെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ 11.30 ഓടെയായിരുന്നു അപകടം. പൊൻകുന്നം ഭാഗത്തുനിന്നും കോട്ടയത്തേക്ക് വരികയായിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്.
സ്റ്റാൻഡിൽ നിന്നും കോട്ടയം ഭാഗത്തേക്ക് ഇറങ്ങിയ ബസ് നിയന്ത്രണം നഷ്ടമായി ഓട്ടോ സ്റ്റാൻഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ നിന്നും ഓട്ടോ ഡ്രൈവർമാർ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്.