• Wed. Sep 9th, 2026

24×7 Live News

Apdin News

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

Byadmin

Sep 9, 2026


ന്യൂഡൽഹി: ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്തയെ (74) നോയിഡയിലെ വസതിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. സെപ്റ്റംബർ 6-നായിരുന്നു സംഭവം. ശാരീരികവും മാനസികവുമായ അസ്വസ്ഥതകളാണ് മരണത്തിന് കാരണമെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. സംസ്കാരം ഞായറാഴ്ച നടന്നു.

1975 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ രാകേഷ് മേത്ത, അന്തരിച്ച മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ ഭരണകാലത്താണ് ഡൽഹി ചീഫ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചത്. 2007-ൽ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റ അദ്ദേഹം മൂന്നര വർഷത്തോളം ആ പദവിയിൽ തുടർന്നു. ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ കമ്മീഷണർ ഉൾപ്പെടെ തലസ്ഥാന നഗരിയിലെ വിവിധ പ്രധാന പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്.

2010-ൽ ഡൽഹിയിൽ നടന്ന കോമൺവെൽത്ത് ഗെയിംസിന്റെ സംഘാടനത്തിൽ സുപ്രധാന പങ്കുവഹിച്ചത് മേത്തയായിരുന്നു. ഡൽഹിയിലെ ഗതാഗതം, ഊർജ്ജം, നഗര വികസനം തുടങ്ങിയ അടിസ്ഥാന സൗകര്യ പദ്ധതികൾ നടപ്പിലാക്കുന്നതിൽ നിർണായക പങ്ക് വഹിച്ച ഭരണാധികാരി കൂടിയായിരുന്നു അദ്ദേഹം



By admin